മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 7

ഈശോയോടൊപ്പം സുപ്രഭാതം

സകല നന്മകളുടെയും ദാതാവായ ദൈവമേ, പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ പ്രാർത്ഥനാ ജീവിതത്തിൽ വിശ്വസ്തത പാലിക്കാൻ എനിക്ക് കൃപ നൽകണമേ. പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഇന്നത്തെ എന്റെ ജോലികളും, പ്രാർത്ഥനകളും, സന്തോഷങ്ങളും, സങ്കടങ്ങളും ലോകം മുഴുവനും അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത്, പ്രത്യേകമായി   പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

നന്മ നിറഞ്ഞ മറിയമേ സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ; സ്ത്രികളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

 ഈശോയോടൊപ്പം രാത്രി

“മറിയം പറഞ്ഞു എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.” (ലൂക്കാ: 1: 46-47). ദൈവമേ ഇന്നേദിനം എനിക്ക് പൂർത്തിയാക്കാൻ സാധിച്ച എല്ലാ നന്മ പ്രവർത്തികളെയും പ്രതി, ഒരു ചെറു പുഞ്ചിരി ആണങ്കിൽ പോലും അതിനും  ഞാൻ നന്ദി പറയുന്നു.  നിന്റെ ഹിതത്തിന് ഞാൻ തടസ്സം നിന്നതിനും, ഈ  ലോക ഹിതങ്ങൾക്ക് കീഴ്പ്പെട്ട് ജീവിച്ചതിനും  ഞാൻ  മാപ്പു ചോദിക്കുന്നു.  നാളെ നിന്റെ നാമത്തിന്റെ മഹത്വത്തിനും സഹോദരനന്മയ്ക്കും വേണ്ടി ജീവിക്കാൻ  എനിക്ക് കൃപതരണമേ .  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.