സീറോ മലങ്കര. ആഗസ്റ്റ്‌ 20; മര്‍ക്കോസ് 12: 28-34 സ്നേഹം

എന്തിനാണ് യേശു ദൈവസ്‌നേഹത്തെയും പരസ്‌നേഹത്തെയും കുറിച്ച് ഒരുമിച്ചു പറയുന്നത്? കാരണം രണ്ടുംകൂടെ കൂടുന്നതാണ് സ്‌നേഹ പ്രമാണമെന്ന ഏകകല്പന. ഒന്ന് അതിന്റെ ആന്തരികഭാവം, മറ്റേത് ബാഹ്യരൂപം. ദൈവസ്‌നേഹം സ്‌നേഹപ്രമാണത്തിന്റെ ആന്തരികത, പരസ്‌നേഹം അതിന്റെ സ്ഥൂലരൂപം. ഒന്നില്ലാതെ മറ്റതുണ്ടാവില്ല. ദൈവസ്‌നേഹം ഉണ്ടോയെന്നറിയാനുള്ള മാര്‍ഗ്ഗമാണ് പരസ്‌നേഹം. കൂടെപ്പിറപ്പിനെയും അയല്‍ക്കാരനെയും സ്‌നേഹിക്കാത്ത ഭക്തന്‍ കപടഭക്തനാണ്. നിന്റെ പ്രാര്‍ത്ഥനയും, കുര്‍ബാനയും, നൊവേനയും നിന്റെ പരസ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതാകണം. കാരണം എല്ലാ ദഹനബലികളെക്കാളും മഹനീയം സ്‌നേഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.