കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം സ്ഥാനത്തിന് യോജിക്കാത്തത്: കെഎൽസിഎ

ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത് നിയമത്തിൻറെ വഴിക്ക് അന്വേഷണവും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട്. അത് ഒരു കാരണമാക്കി കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷ യുടെ പ്രസ്താവന മതേതര  അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. കുമ്പസാരം സംബന്ധിച്ച കാര്യങ്ങൾ കുമ്പസാരിക്കാൻ പോകുന്നവർ തീരുമാനിക്കും.

ഇത്തരത്തിൽ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും  കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.