ഒരു നല്ല മിഷനറി ആകണമെങ്കിൽ സുവിശേഷത്തിന്റെ ആനന്ദത്തിൽ ജീവിക്കേണ്ടത് ആവശ്യമാണ്. ഇറ്റലിയിലുള്ള മിഷനറി കോൺഗ്രിഗേഷനിലെ അംഗങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. “സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പകർന്നു കൊടുക്കുന്നതിന് വലിയ പങ്കാണ് ഓരോ മിഷനറിക്കുമുള്ളത്. അതിനാൽ ഊർജ്ജസ്വലതയോടെ ദൗത്യം നിറവേറ്റാൻ നിങ്ങൾക്ക് സാധിക്കട്ടെ” പാപ്പാ പറഞ്ഞു. വിവിധ കോൺഗ്രിഗേഷനിലെ 70 ഓളം മിഷനറിമാർ പാപ്പായെ സന്ദർശിച്ചു.
മിഷൻ പ്രവർത്തനങ്ങൾ ഒരാൾ തനിയെ ചെയ്യുന്ന ഒന്നല്ല. അത് ഒരു കൂട്ടായ പ്രവർത്തനമാണ്. പരസ്പരമുള്ള സഹവർത്വിത്തത്തോടെ മാത്രമേ ദൈവസ്നേഹം അതിൻ്റെ പൂർണ്ണതയിൽ പകരുവാൻ സാധിക്കുകയുള്ളൂ. സകല സൃഷ്ടികളോടും ക്രിസ്തുവിന്റെ സമാധാനം പകർന്നു കൊടുക്കുകയാണ് ഓരോ മിഷനറിയുടെയും കടമ – പാപ്പാ ഓർമ്മിപ്പിച്ചു.




