മറിയത്തെക്കൂടാതെ പൗരോഹിത്യത്തിൽ മുന്നേറാൻ സാധിക്കില്ല : ഫ്രാൻസീസ് പാപ്പ

സുവിശേഷം പുതുമയോടു ഫലദായകവുമായി കാത്തു സൂക്ഷിക്കാൻ പുരോഹിതർ അവരുടെ അമ്മയായ മറിയത്തിലേക്കു തിരിയണം.വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പെസഹാ വ്യാഴ്ച പ്രഭാതത്തിൽ ക്രിസം മാസ്സിൽ അടിവരയിട്ടു സംസാരിക്കുകയായിരുന്നു  ഫ്രാൻസീസ് പാപ്പ.

വിശുദ്ധ വ്യാഴാഴ്ച പാപ്പ തന്റെ സഹോദര പുരോഹിതരെ  സുവിശേഷം പ്രഘോഷിക്കുമ്പോൾ ഈശോയെപ്പോല അവർ തങ്ങളുടെ ജീവിതത്തിന്റെ സമസ്ത  മേഖലയിലും സന്തോഷത്തിന്റെ സന്ദേശം പ്രഘോഷിക്കണമെന്നു ഓർമ്മപ്പെടുത്തി.

ചെറിയ കാര്യങ്ങളിൽ 

“പുരോഹിതൻ വചനം പങ്കുവയ്ക്കുമ്പോൾ – ചുരുക്കത്തിൽ, സാധ്യമാണങ്കിൽ! – ജനങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന തരത്തിൽ സന്തോഷത്തോടെ, ക്രിസ്തു അവന്റെ ഹൃദയത്തിൽ പ്രാർത്ഥനയിൽ സ്പർശിച്ചതു പോലെ പ്രഘോഷിക്കണം.”

“നമുക്കറിയാവുന്നതു പോലെ, ചെറിയ കാര്യങ്ങളിലാണ് സന്തോഷം ഏറ്റവും നല്ല രീതിയിൽ കാണുന്നതും പങ്കുവയ്ക്കുന്നതും: ഒരു ചെറിയ ചുവടു നാം എടുക്കുമ്പോൾ, നമ്മൾ ദൈവത്തിന്റെ കരുണ എകാന്തതയുടെ സാഹചര്യങ്ങളിൽ കവിഞ്ഞൊഴുകാൻ സഹായിക്കുന്നു. നമ്മൾ ആരെ എങ്കിലും ഫോണിൽ വിളിച്ച് കണ്ടുമുട്ടാൻ തീരുമാനിച്ചാൽ, മറ്റുള്ളവർക്ക് ക്ഷമാപൂർവ്വം നമ്മുടെ സമയത്തിൽ പങ്കുചേരാൻ നാം അനുവദിക്കുന്നു.…

സന്തോഷത്തിന്റെ സന്ദേശം

സുവിശേഷത്തിന്റെ അന്തസത്ത സന്തോഷമാണ്. സുവിശേഷം പ്രസംഗിക്കുക എന്നതു നമ്മുടെ ദൗത്യമാണ് ,അതു അഭിഷേകത്തിലൂടെയാണ്   നമ്മിൽ പിറവി എടുക്കുന്നത്.   ഈശോയുടെ മഹത്തായ പൗരോഹിത്യ അഭിഷേകം  പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിലായിരിക്കുമ്പോൾ പരിശുദ്ധാത്മ ശക്തിയാലാണ് ആദ്യം നടന്നത്. ഈ മംഗലവാർത്തയുടെ സദ് വാർത്തയിൽ നിന്നു പ്രചോദനം സ്വീകരിച്ചു കൊണ്ടാണ് കന്യകാമറിയം സ്തോത്രഗീതം ആലപിച്ചത്. അതു അവളുടെ ഭർത്താവായ ജോസഫിന്റെ ഹൃദയത്തെ വിശുദ്ധമായ നിശബ്ദതകണ്ടു നിറച്ചു. എലിസബത്തിന്റെ ഉദരത്തിൽ  സ്നാപക യോഹന്നാൻ സന്തോഷത്താൽ കുതിച്ചു ചാടിയതും ഈ പരിശുദ്ധാത്മ ശക്തിയിലാണ്.”  

സുവിശേഷത്തിന്റെ മൂന്നു കൃപകൾ

“സുവിശേഷത്തിന്റെ മൂന്നു കൃപകൾ ഒരിക്കലും വേർതിരിക്കാൻ നമ്മൾ ശ്രമിക്കരുത്.  കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കാത്ത സുവിശേഷത്തിന്റെ സത്യം. വ്യവസ്ഥകളില്ലാതെ എല്ലാ പാപികൾക്കു നൽകുന്ന അവന്റെ കരുണ; വ്യക്തിപരവും എല്ലാവരോടും തുറവിയുള്ളതുമായ അവന്റെ സന്തോഷം. സത്യം, കാരുണ്യം, ആനന്ദം  ഈ  മൂന്നും കൃപകളും ഒരുമിച്ചു പോകുന്നു.

സുവിശേഷത്തിന്റെ സത്യത്തിന് ഒരിക്കലും അമൂർത്തമായിരിക്കാൻ കഴിയില്ല. സുവിശേഷത്തിന്റെ കാരുണ്യത്തിന് ഒരിക്കലും പാപികളെ കൈ പിടിച്ചുയർത്താതെ  ദുരിതത്തിൽ ഉപേക്ഷിക്കുന്ന ഒരു തെറ്റായ സഹാനുഭൂതിയിൽ ആയിരിക്കാൻ കഴിയില്ല.

ആരും മ്ലാളന വദനരോ നിസ്സംഗരോ ആയി കാണാൻ സുവിശേഷത്തിന്റെ സന്ദേശം ആഗ്രഹിക്കുന്നില്ല.

ചെറിയവരിൽ ഒരുവൻ പോലും നഷ്ടപ്പെട്ടു പോകാൻ ആഗ്രഹിക്കാത്ത പിതാവിന്റെ സന്തോഷമാണത്. ദരിദ്രരോടു സദ് വാർത്ത അറിയിക്കാൻ വന്ന യേശുവിന്റെ ആനന്ദമാണത്.

സുവിശേഷത്തിന്റെ ആനന്ദങ്ങൾ പ്രത്യേക ആനന്ദങ്ങളാണന്നു പാപ്പ പറഞ്ഞു.

3 ഐക്കൺസ് 

“ഞാൻ ബഹുവചനത്തിൽ ആനന്ദങ്ങൾ എന്നു പറയുന്നു. കാരണം ഓരോ കാലത്തും, ഓരോ വ്യക്തിയിലും ഓരോ സംസ്കാരത്തിലും ആത്മാവ്  സംവേദത്തിനായി എങ്ങനെയുള്ള രീതികൾ അവലംബിക്കുന്നു എന്നതനുസരിച്ച് അവ വിത്യാസപ്പെട്ടിരിക്കുന്നു. .”

സഹോദര വൈദീകർക്കായി സുവിശേഷം എപ്പോഴും നവീനമായി കാത്തു സൂക്ഷിക്കാൻ പുതിയ തോൽക്കുടങ്ങളിൽ സൂക്ഷിക്കേണ്ട മൂന്നു ഐക്കൺസ്  അഥവാ ചിത്രങ്ങൾ പാപ്പ പങ്കു വയ്ക്കുന്നു.

പരിശുദ്ധ കന്യകാമറിയം

സദ് വാർത്തയുടെ ആദ്യ ഐക്കൺ കാനായിലെ കല്യാണ വിരുന്നിൽ ഉപയോഗിച്ച കൽഭരണികളാണ്  (cf. Jn 2:6). ഒരു രീതിയിൽ അവ പരിപൂർണ്ണ പാത്രമായ കന്യകാമറിയത്തെത്തന്നെയാണ് വ്യക്തമായി പ്രതിഫലിക്കുന്നത്.

വേലക്കാർ വക്കു വരെ വെള്ളം നിറച്ചു എന്ന് സുവിശേഷകൻ പറയുന്നു.  (യോഹ. 2:7). വെള്ളം നിറയ്ക്കാൻ നിയോഗിക്കപ്പെട്ടിരുന്ന വേലക്കാർ ഇടയ്ക്കു മറിയത്തെ ഇതു മതിയോ എന്ന ഭാവത്തോടെ  നോക്കുന്നതു എനിക്കു ഭാവനയിൽ കാണാൻ കഴിയും. പക്ഷേ മറിയം വെള്ളം വക്കു വരെ നിറയ്ക്കാൻ അവർക്കു നിർദ്ദേശം നൽകുന്നു. നിറഞ്ഞ സന്തോഷം മാനവരാശിക്കു സമ്മാനിക്കുന്ന പുതിയ വീഞ്ഞിൻ കുടമാണ് മറിയം.

“ പ്രിയ വൈദീകരെ, അവളെ കൂടാതെ നമ്മുടെ പൗരോഹിത്യത്തിൽ മുന്നോട്ടു പോകാൻ നമുക്കു സാധിക്കുകയില്ല! ദൈവ പിതാവിന്റെ സ്തുതികൾ ആലപിക്കുന്ന  ദാസിയാണ് അവൾ. നിത്യസഹായകയായ മറിയം,  അവളുടെ അമലോത്ഭവ ഹൃദയത്തിൽ ഈശോയ്ക്കു ജന്മം നൽകിയപ്പോൾ തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ ശുശ്രൂഷിക്കാൻ മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടു.

മറിയത്തിന്റെ പകർന്നു നൽകുന്ന പൂർണ്ണത ഭയത്തിന്റെ പ്രലോഭനങ്ങൾ, ഹൃദയ കാഠിന്യം എന്നിവ അതിജീവിക്കാൻ നമുക്കു ശക്തി നൽകുന്നു.

സമരിയാക്കാരി സ്ത്രീയുടെ വെള്ള പാത്രം

രണ്ടാമത്തെ ഐക്കൺ  യാക്കോബിന്റെ കിണറിൽ നിന്നു വെള്ളം ശേഖരിക്കാനായി സമരിയാക്കാരി കൈയിൽ കരുതിയ പാത്രമാണ് (യോഹ: 4:5-30). ഇതു വളരെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചു നമ്മോടു സംസാരിക്കുന്നു: പ്രത്യക്ഷമായ സാഹചര്യങ്ങളെക്കുറിച്ചാണ് ഇതു പറയുന്നത്. ദൈവം നമുക്കു മദർ തേരേസായിലൂടെ ഈ സമരിയാക്കാരിയുടെ ആത്മാവിനെ പുതിയ തോൽക്കുടത്തിലാക്കി  പ്രത്യക്ഷമായി നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. അവൻ അവളെ വിളിച്ചു അതിനു ശേഷം അരുൾ ചെയ്തു: “എനിക്കു ദാഹിക്കുന്നു”. അവൻ പറഞ്ഞു: എന്റെ മകളെ, വരിക ദരിദ്രരുടെ ചെറ്റപ്പുരകളിലേക്ക് എന്നെ കൊണ്ടു പോവുക. എനിക്കു തന്നെ അതു ചെയ്യാൻ കഴിയില്ല. അവർക്കു എന്നെ അറിയത്തില്ല അതിനാൽ അവർക്ക് എന്നെ സ്നേഹിക്കാനാവുന്നില്ല. എന്നെ അവരുടെ അടുത്തേക്കു കൊണ്ടു പോകു”. മദർ തേരേസാ അവളുടെ പുഞ്ചരി വഴി, മുറിവുകളിൽ സ്പർശിച്ചു കൊണ്ടു എല്ലാവർക്കു സദ് വാർത്തയായി. മുറിവുകളിൽ നമ്മുടെ കരങ്ങൾ സ്പർശിക്കുന്നതു വഴി, രോഗികളോടും, പ്രത്യാശനഷ്ടപ്പെട്ടവരോടും നമ്മുടെ പൗരോഹിത്യ ധർമ്മം നമ്മൾ പൂർത്തിയാക്കുന്നു. പുരോഹിതൻ ആർദ്ര സ്നേഹത്തിന്റെ മനുഷ്യനായിരിക്കണം.

ഈശോയുടെ തുറക്കപ്പെട്ട ഹൃദയം

സുവിശേഷത്തിന്റെ മൂന്നാമത്തെ ഐക്കൺ   ആഴമേറിയ സ്നേഹത്തിന്റെ പാത്രമായ   നമ്മുടെ കർത്താവിന്റെ കുത്തിതുറക്കപ്പെട്ട ഹൃദയമാണ്: അവന്റെ എളിമയും ഹൃദയ ശാന്തതയും, എല്ലാ ജനങ്ങളെയും അവനിലേക്കു ആകർഷിക്കുന്ന അവന്റെ ദാരിദ്രവും.

ദരിദ്രരോടു മഹത്തായ സന്തോഷം എങ്ങനെ പ്രഘോഷിക്കണമെന്നു അവനിൽ നിന്നു നമ്മൾ പഠിക്കണം. സുവിശേഷവത്കരണം സന്തോഷത്തോടെ നിർവ്വഹിക്കാൻ പുരോഹിതർ ആർദ്രരും, എളിമയുള്ളവരും ആയിരിക്കണം.”

പ്രിയപ്പെട്ട പുരോഹിതരെ നമ്മൾ ഈ മൂന്നു തോൽക്കുടങ്ങളെപ്പറ്റി ധ്യാനിക്കുകയും അവയിൽ നിന്നു കുടിക്കുകയും ചെയ്യുമ്പോൾ, സുവിശേഷം നമ്മുടെ ഉള്ളിൽ പരിശുദ്ധ മറിയത്തിൽ  പ്രസരിച്ചതു പോലെ പടർന്നു പിടിക്കുന്ന നിറവും  “contagious fullness” സമരിയാക്കാരി സ്ത്രീയുടെ കഥയിലെപ്പോലെ എല്ലാവരെയും ഉൾകൊളുന്ന പ്രത്യക്ഷീകരണവും “inclusive concreteness”  ഈശോയുടെ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നു ഒഴുകുന്ന പൂർണ ശാന്തതയും “utter meekness”  സ്വന്തമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.