കൊല്ലപ്പെടാനുള്ള അടുത്ത പെൺകുട്ടി നമ്മുടെ വീട്ടിലേതാണോ? കരുതിയിരിക്കണം…

ഫാ. ജെസ്റ്റിന്‍ കഞ്ഞൂത്തറ   

തീവ്രവാദി ആക്രമണമാണ് ലൗ ജിഹാദ്. ദുര്‍ബ്ബലരെ ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണം. ഊഴമിട്ട് ഊഴമിട്ട് എന്നവണ്ണം കൃത്യമായ ഇടവേളകളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെടുന്നു. എറണാകുളത്തെ പതിനേഴ് വയസ്സുകാരിയുടെ മൃതസംസ്കാരം കഴിയുന്നതിന് മുമ്പ് തന്നെ അടുത്ത ഒരു പെണ്‍കുട്ടി മരണത്തിലേക്ക് നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് ഈ കുറിപ്പ് വായിക്കുന്നവരോ വായിക്കാത്തവരോ ആയ ആരുടെയും ഭവനത്തിലുണ്ട്.

മതം മാറണമെന്ന ഭീഷണിയും വഞ്ചിക്കപ്പെട്ടതിന്‍റെ നിരാശയും മാതാപിതാക്കളോട് ഈ വിവരം എപ്രകാരം പറയും എന്ന് അറിയാതെ ഉള്ള് വെന്ത് നീറി പ്രാണഭയവും നിരാശയും സങ്കടവും മൂലം ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന കുറെ കുഞ്ഞുങ്ങള്‍ ഇവിടെ നമുക്കിടയില്‍ ഉണ്ട്. മരണവിധി പുറപ്പെടുവിച്ച ശേഷം മരണം കാത്ത് കഴിയുന്ന കുറ്റവാളിയെക്കാളും ഭീകരമാണ് ഇവരുടെ അവസ്ഥ. കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ പകുതി പ്രാണനും ഭയം കാര്‍ന്നു തിന്ന് മിണ്ടപ്രാണികളെപ്പോലെ പാവം നമ്മുടെ മക്കള്‍.

ഈ കുഞ്ഞുങ്ങളെ തിരിച്ചറിയണമെന്നും പരിഗണിക്കണമെന്നും മരണത്തില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരണമെന്നുമാണ് മാധ്യമ വിഭാഗങ്ങളോടും സാമുദായികരാഷ്ട്രീയ നേതൃത്വത്തോടും അജപാലക സമൂഹത്തോടും സമര്‍പ്പിതരോടും മാതാപിതാക്കളോടും ആവശ്യപ്പെടുന്നത്. അനര്‍ഘമായ ഒരാവശ്യവും ഈ ദുര്‍ബ്ബലക്രൈസ്തവ സമൂഹം ആരോടും ആവശ്യപ്പെടുന്നില്ല. ഈ മണ്ണിന്‍റെ പൗരന്മാര്‍ക്ക് ഇവിടുത്തെ ഭരണഘടന നല്‍കുന്ന ഏറ്റവും അടിസ്ഥാന അവകാശമായ ജീവിക്കാനുള്ള അവകാശം, ഇത് മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്.

ഇതിന് ഈ തീവ്രവാദ നീക്കങ്ങളുടെ വേരുകള്‍ എവിടെ എന്ന് തിരിച്ചറിയണം, ഏത് വിധേനയാണ് ഇവര്‍ ഇവിടെ പണമിറക്കുന്നതെന്ന് മനസ്സിലാക്കണം, ആരൊക്കെയാണ് ഇതിന്‍റെ ഇടനിലക്കാര്‍ എന്ന് അന്വേഷിച്ച് കണ്ടെത്തണം.

ആര്‍ക്കെങ്കിലും കുത്തിക്കീറി ആയുധ പരിശീലനം നടത്താന്‍ അല്ല ഞങ്ങള്‍ കുഞ്ഞുങ്ങളെ ഓമനിച്ച് വളര്‍ത്തുന്നത്. ഏതെങ്കിലും കുറ്റിക്കാട്ടില്‍ കീറിപ്പറിഞ്ഞ് ഒരനാഥപ്രേതം പോലെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കാണപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

അതിനാൽ മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ മേല്‍ നിതാന്തമായ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക, നിങ്ങളുടെ കുഞ്ഞ് എവിടെയൊക്കെയാണ് പോകുന്നത്, ആരൊക്കെയാണ് സുഹൃത്തുക്കള്‍, എത്ര നേരം ഫോണ്‍ ഉപയോഗിക്കപ്പെടുന്നുണ്ട്, കുഞ്ഞിന്‍റെ വിഷമങ്ങളെന്തൊക്കെയാണ് എന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക. ദൈവാലയങ്ങളും വിദ്യാലയങ്ങളും തങ്ങള്‍ ഉത്തരവാദിത്വമേറ്റെടുത്തവരുടെ സംരക്ഷണത്തിന്‍റെ ചുമതല ഏറ്റെടുക്കുക.

നവോത്ഥാനമെന്ന് പറയുന്നത് കുറെ പാവം സ്ത്രീകളെ പൊരിവെയിലത്ത് തെരുവില്‍ നിരത്തി നിര്‍ത്തി പിന്നെ ഉച്ചകഴിഞ്ഞ് നവോത്ഥാനമായെന്ന് മൈക്കെടുത്ത് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് എല്ലാവരെയും പിരിച്ചുവിടുക എന്നതാണെന്ന് കരുതുന്നത് മൗഢ്യമാണ്. നവോത്ഥാനത്തിന്‍റെയും സ്ത്രീസുരക്ഷയുടെയും മതില്‍ നമ്മളേവരുമാണ് പണിതുയര്‍ത്തേണ്ടത്.
കൊല്ലപ്പെടുന്നവര്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും ബന്ദികളാക്കപ്പെടുന്ന ഏവര്‍ക്കും വേണ്ടി, ഈ തെരുവില്‍ നടക്കുന്ന നമ്മുടെ ഭവനങ്ങളിലുള്ള ഓരോ സ്ത്രീക്കും വേണ്ടി നാം തോളോട് തോള്‍ ചേര്‍ന്ന് സംരക്ഷണഭിത്തി തീര്‍ക്കുമ്പോള്‍, കാട്ടാളന്മാരുടെ ഭക്ഷണമാകാതെ അവരെ കാത്ത് സംരക്ഷിക്കുമ്പോള്‍ മരണത്തിന്‍റെ ഒടുവിലെ പടവില്‍ നിന്ന് ജീവനിലേക്ക് തിരികെ കൊണ്ടുവരുമ്പോള്‍ ഇവിടെ നവോത്ഥാനമായി എന്ന് നാം പറയും.

ആരൊക്കെയോ ഇവിടെ മരണത്തിലേക്ക് നടന്നടുക്കുന്നുണ്ട്, നിങ്ങള്‍ക്കവരെ ജീവനിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമോ? Yes or No?

PS: ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ COMMENT ഇടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി തർക്കിക്കാൻ വരുന്ന നിഷ്കളങ്ക മനസ്കരെ ഇവിടെ പ്രതീക്ഷിക്കുന്നില്ല…

ഫാ. ജെസ്റ്റിൻ കാഞ്ഞൂത്തറ എം സി ബി എസ്