ഫ്രാന്‍സിസ് പാപ്പാ നടത്തിയ കടം ഇളവ് ആഹ്വാനം യുഎന്‍ വേദിയില്‍ ആവര്‍ത്തിച്ച്, വത്തിക്കാന്‍ പ്രതിനിധി

കോവിഡ് മാഹാമാരിയോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന രാജ്യങ്ങള്‍ക്ക് കടം ഇളവും സാവകാശവും നല്‍കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം വീണ്ടും പുതുക്കി വത്തിക്കാന്‍. ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കോവിച്ചാണ് അന്താരാഷ്ട്രതലത്തില്‍ ഇക്കാര്യം വീണ്ടും ചൂണ്ടിക്കാട്ടിയത്.

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ നാല്‍പ്പത്തിനാലാം യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ആഗോളതലത്തില്‍ സാമ്പത്തികസ്ഥിതിയെ താളംതെറ്റിച്ചുവെന്നും പല രാജ്യങ്ങളുടെയും വരുമാനത്തില്‍ ലോക്ക് ഡൌണ്‍ മൂലം വലിയ ഇടിവുകള്‍ സംഭവിച്ചുവെന്നും ഇക്കാരണത്താല്‍ വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള, സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള രാജ്യങ്ങള്‍ക്ക് കടം ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആര്‍ച്ചുബിഷപ്പ് യുര്‍ക്കോവിച്ച് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.