ഊര്‍ജ്ജ ന്യായവില നിര്‍ണ്ണയം അനിവാര്യമെന്ന് വത്തിക്കാന്‍ വിദേശകാര്യലായത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍

വൈദ്യുതി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള കഠിനപരിശ്രമത്തോടൊപ്പം അതിന്റെ ഉപയോഗം പരിസ്ഥിതിക്ക് ഏല്പിക്കുന്ന ആഘാതം കണക്കിലെടുക്കേണ്ടതും ആവശ്യമാണെന്ന് വത്തിക്കാന്റെ വിദേശകാര്യലായത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജത്തെ അധികരിച്ചു നടന്ന ഉന്നതതല സംഭാഷണത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് ലോകത്തില്‍ 75 കോടി 90 ലക്ഷം പേര്‍ വൈദ്യുതി ഇല്ലാതെയാണ് ജീവിക്കുന്നതെന്നും സമൂഹത്തില്‍ പ്രാന്തവല്‍കൃതരുള്‍പ്പെടെയുള്ള പാവപ്പെട്ടവര്‍ക്ക് ഊര്‍ജ്ജവില താങ്ങാവുന്നതിലും അധികമാണ് എന്നതും ഇതിന് ഒരു കാരണമാണെന്നും ആര്‍ച്ചുബിഷപ്പ് ഗാല്ലഗെര്‍ പറയുന്നു. ആകയാല്‍ ഊര്‍ജ്ജത്തിന്റെ ന്യായവില നിര്‍ണ്ണയം, വ്യവസായിക ധാര്‍മ്മികത, എറ്റവും ദരിദ്രരായവര്‍ക്ക് ആനൂകൂല്യങ്ങള്‍ എന്നിവ അനിവാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.