നഷ്ടപ്പെടുന്ന മൂല്യങ്ങളെ ചൂണ്ടിക്കാട്ടി  “ടു സൈഡ്സ്”

ജീവിതത്തിന്റെയും ജീവന്റെയും പ്രാധാന്യത്തെ രണ്ടു വ്യത്യസ്തമായ തലങ്ങളിലൂടെ തുറന്നുകാണിക്കുന്ന ഷോര്‍ട്ട്ഫിലിം ആണ് “ടു സൈഡ്സ്”. ഇന്നത്തെ സമൂഹത്തിൽ  നടന്ന് വരുന്ന യാഥാർഥ്യങ്ങളെ തുറന്നു കാണിക്കുന്ന ചെറു ചിത്രം ആണ് ഇത്. ഒരു വശത്ത് സ്വന്തം അച്ഛനെ ഉപേക്ഷിച്ച് വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കുന്ന ഒരു കുടുംബവും മറുവശത്തു സ്വന്തം അച്ഛന്റെ ചികിത്സക്ക് പണത്തിനായി ഭിക്ഷാടനം നടത്തുന്ന ഒരു പെൺകുട്ടിയും.

പ്രായമായ വ്യക്തിയെ തന്റെ അവസ്ഥകളും വേദനകളും മറന്നുകൊണ്ട് പോലും സഹായിക്കുവാനും കരുണ കാണിക്കുവാനും തയ്യാറായ കുട്ടിയിലൂടെ ഇന്നത്തെ സമൂഹത്തിനു നഷ്ടമായികൊണ്ട് ഇരിക്കുന്ന  കരുണയുടെ മനോഭാവത്തെ ചൂണ്ടികാണിക്കുന്നു. ഒപ്പം പ്രായമായവരോടും പാവങ്ങളോടും ഉള്ള സമൂഹത്തിന്റെ പൊതുമനോഭാവം എന്താണെന്നും വ്യക്തമാക്കുന്നു. ഭാവിയില്‍ ഇതു തന്നെ നിങ്ങള്‍ക്കും സംഭവിക്കാം എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് “ടു സൈഡ്സ്.”

ശാന്തിതീരം അതിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ദേശീയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് സി. ജിയ എംഎസ്ജെയും ടീമും ചേര്‍ന്ന് തയ്യാറാക്കിയ “ടു സൈഡ്സ്” ആയിരുന്നു. മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആണ്  ദേശീയ ഷോർട്ട് ഫിലിം കോമ്പറ്റിഷന്‍ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.