ഹൃദയത്തില്‍ സന്തോഷം നിറയ്ക്കാന്‍ സഹായിക്കുന്ന സങ്കീര്‍ത്തനം

എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? ഇല്ല എന്നുതന്നെയാവും പലരുടെയും ഉത്തരം. ജീവിതത്തിന്റെ ആകുലതകളും പ്രശ്‌നങ്ങളും എല്ലാം നമ്മെ എപ്പോഴും അസ്വസ്ഥരാക്കും. സന്തോഷം എടുത്തു കളയും. അപ്പോഴെല്ലാം ചെയ്യാവുന്ന വളരെ ഫലപ്രദമായൊരു കാര്യമുണ്ട്. ബൈബിളിലേക്ക് തിരിയുക. ദൈവ വചനങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലുക. 95 ാം സങ്കീര്‍ത്തനം ഇക്കാര്യത്തില്‍ നമ്മെ സഹായിക്കും.

വരുവിന്‍, നമുക്ക് കര്‍ത്താവിന് സ്‌തോത്രം ആലപിക്കാം. നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം. കൃതജ്ഞതാ സ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം. എന്നാല്‍ കര്‍ത്താവ് ഉന്നതനായ ദൈവമാണ്. എല്ലാ ദേവന്മാരുടെയും അധിപനായ രാജാവാണ്.
ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്.

പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്. സമുദ്രം അവിടുത്തേതാണ്. അവിടുന്നാണ് അത് നിര്‍മിച്ചത്. ഉണങ്ങിയ കരയെ അവിടുന്നാണ് മെനഞ്ഞെടുത്തത്. വരുവിന്‍, നമുക്ക് അവിടുത്തെ കുമ്പിട്ടാരാധിക്കാം. നമ്മെ സൃഷിടിച്ച ദൈവത്തിന്റെ മുന്നില്‍ മുട്ടുകുത്താം. എന്തെന്നാല്‍ അവിടുന്നാണ് നമ്മുടെ ദൈവം. നാം അവിടുന്ന് മേയ്ക്കുന്ന ജനവും. അവിടുന്ന് പാലിക്കുന്ന അജഗണവും.