തീര്‍ത്ഥാടകരുടെ ഇഷ്ട കേന്ദ്രമായി തുര്‍ക്കിയിലെ പുരാതന ദേവാലയം 

ഇസ്പാര്‍ട്ട പ്രവിശ്യയിലെ പിസിഡിയ അന്തിയോക്കിയയിലെ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ് പോള്‍ ദേവാലയത്തിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം. ആയിരകണക്കിന് ആളുകളാണ് ഈ ദേവാലയം സന്ദര്‍ശിച്ചു മടങ്ങുന്നത്. ഈ വര്‍ഷം തന്നെ ഏകദേശം പതിനയ്യായിരത്തോളം ആളുകള്‍ അവിടെ എത്തി പ്രാര്‍ത്ഥിച്ചു മടങ്ങി എന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു.

സെന്റ് പോള്‍ ദേവാലയം അനാട്ടോളിയന്‍ മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബസലിക്കയാണ് ഇത്. നാലാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആറാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായത്. എഡി 325-ലെ സൂനഹദോസില്‍ വച്ചാണ് അന്തിയോക്ക്യ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.

ക്രിസ്ത്യാനികളുടെ ഇടയില്‍  ഈ ദേവാലയത്തിന് ഉള്ള പ്രാധാന്യം വളരെ ഏറെയാണ്. എഡി 46 ല്‍ പൗലോസ് ശ്ലീഹ അന്ത്യോക്യയില്‍ എത്തിയപ്പോള്‍ ഈ പ്രാര്‍ത്ഥനാലയത്തില്‍  എത്തുകയും ഇവിടെ വച്ച് പഠിപ്പിക്കുകയും ചെയ്തിരുന്നു.

ചരിത്ര പ്രാധാന്യം ഏറെയുള്ള ഇവിടെ പുരാതനവസ്തു ഗവേഷകരുടെ നേതൃത്വത്തില്‍ ഗവേഷണങ്ങള്‍ തുടരുകയാണ്. അതിനിടയിലും തീര്‍ഥാടകര്‍ക്ക് പ്രാര്‍ത്ഥിച്ചു പോകുന്നതിനുള്ള സൗകര്യം ഇവര്‍ ഒരുക്കുന്നു.  ഇസ്പാര്‍ട്ടായിലെ സുലെയിമാന്‍ ഡെമിറേല്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു വിഭാഗം പ്രൊഫസ്സറായ മെഹ്മെറ്റ് ഒഴാന്‍ലിയുടെ നേതൃത്വത്തില്‍ ആണ് ഗവേഷണം പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.