ദിവ്യകാരുണ്യ ശക്തിയാല്‍ അക്രമങ്ങള്‍ വിട്ടകന്ന ജുവറെസ് നഗരം – ഒരു വൈദികന്റെ സാക്ഷ്യം 

ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു വടക്കൻ മെക്സിക്കോയിലെ ചിവാഹുവുവിൽ സ്ഥിതി ചെയ്യുന്ന ജുവറെസ്.  2008 മുതൽ 2010 വരെയുള്ള കാലയളവില്‍ ജുവറെസില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് കണക്കില്ല. പതിവായുള്ള സംഘര്‍ഷങ്ങളാലും മയക്കുമരുന്ന് കടത്തുകാരുടെ  ആക്രമണങ്ങളാലും അതിർത്തി തർക്കങ്ങൾ മൂലവും കലുഷിതമായ ഒരു സാഹചര്യമായിരുന്നു അവിടുത്തേത്. പകുതിയിലധികം ആളുകളും ആക്രമണങ്ങളെ ഭയന്ന് നാടുവിട്ടു.

രക്തത്താൽ നിറഞ്ഞ വഴികൾ. വെടിയൊച്ചകളാൽ നിറഞ്ഞ അന്തരീക്ഷം. മരണം പതിയിരിക്കുന്ന ഇടങ്ങളിലൂടെ ഭയന്നു നടക്കുന്ന ജനത. ഒരുവശത്ത് പോലീസുകാരും മറ്റൊരുവശത്ത് പട്ടാളക്കാരും. ഈ സംഘർഷങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് നാട്ടുകാർ കരുതിയിരുന്നു. അങ്ങനെ ഒരു അവസ്ഥയിലേയ്ക്കാണ് അവിടുത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമാധാന പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഫാ. പാട്രിക്കോ ഹെൽമാൻ നിയമിക്കപ്പെടുന്നത്. അവിടെ ഒരു ചാപ്പല്‍ പണി കഴിപ്പിക്കുവാനും നിത്യാരാധന ആരംഭിക്കുവാനും ഉള്ള ചുമതലയായിരുന്നു അദ്ദേഹത്തിന്.

സൈനികരും പോലീസുകാരും നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന സമയമായിരുന്നു അത്. ധാരാളം നിഷ്കളങ്കരായിരുന്നു ഓരോ ദിവസവും കൊല്ലപ്പെട്ടിരുന്നത്. ദിവസേന നടക്കുന്ന ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് നാല്പതുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളിൽ മടുത്ത ജനം അച്ചനോട് ദേവാലയം പണികഴിപ്പിക്കുവാനും ആരാധന തുടങ്ങുവാനും ആവശ്യപ്പെട്ടു. കാരണം ദൈവത്തിനു മാത്രമേ ഇനി തങ്ങളെ രക്ഷിക്കുവാൻ  കഴിയുകയുള്ളു എന്നവർ വിശ്വസിച്ചിരുന്നു. താൽക്കാലികമായി നിർമ്മിച്ച നിത്യാരാധന ചാപ്പലിൽ അവർ രാപ്പകൽ പ്രാർത്ഥനയിൽ മുഴുകി. ആരാധനയ്ക്കായി അതിരാവിലെ തന്നെ ആളുകൾ എത്തിത്തുടങ്ങി. തന്നെയുമല്ല ആളുകളുടെ എണ്ണം ക്രമേണ കൂടി വരുവാനും തുടങ്ങി.

ദിവ്യകാരുണ്യം നഗരത്തിൽ സ്ഥാപിച്ച് ആരാധന തുടങ്ങിയതോടെ നഗരത്തിൽ മാറ്റങ്ങൾ വരുവാൻ തുടങ്ങി.  കലുഷിതമായ സാഹചര്യങ്ങൾ പതിയെ അടങ്ങി. ഒരിക്കൽ അതിരാവിലെ ദേവാലയത്തിലേക്ക് വന്ന ഒരു സ്ത്രീയെ വഴിയിൽ വച്ച് പട്ടാളക്കാർ കണ്ടുമുട്ടി.  എവിടേക്കാണ് പോകുന്നതെന്ന് അവളോട് അവര്‍ ചോദിച്ചു. പള്ളിയിലേയ്ക്കാണെന്നു അവൾ പറഞ്ഞു. ആ സമയത്തു പള്ളി തുറക്കുമോ എന്ന സംസാഹായിച്ച അവരോട് കൂടെ  പോരുവാൻ അവൾ പറഞ്ഞു. ദേവാലയത്തിലെത്തിയ ശേഷം അവൾ അവരോട് പറഞ്ഞു തങ്ങൾ രാപകലില്ലാതെ നിങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ട് ഇരികുകയാണെന്നു. അവർ മടങ്ങി. പിന്നീടൊരിക്കൽ അപകടത്തിൽ പരിക്കു പറ്റിയ ആ സൈനികരിൽ ഒരാൾ ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്നു കരയുന്നതാണ് കാണാൻ കഴിഞ്ഞത്.

താത്കാലിക കൂടാരത്തിലെ നിത്യാരാധന തുടർന്ന് കൊണ്ടിരുന്നു. ഏകദേശം രണ്ടു മാസങ്ങൾ കഴിഞ്ഞു ദേവാലയങ്ങൾ  തുറന്നു. അപ്പോൾ ഒരു വൈദികൻ ഫാ.ഹെൽമാനെ വിളിച്ചു അദ്ദേഹത്തോട് പറഞ്ഞു. “അച്ചാ ആരാധന തുടങ്ങി രണ്ടു മാസങ്ങൾ കഴിഞ്ഞു. അന്നുതൊട്ട് ഇന്നുവരെ ഒരു മരണമോ കൊലപാതകമോ ഈ നാട്ടിൽ നടന്നിട്ടില്ല”.  അത് ജനത്തിന്റെ വിശ്വാസം വർധിപ്പിച്ചു. ഇതേതുടർന്ന് നഗരത്തിൽ പത്തോളം ചെറിയ നിത്യാരാധന ചാപ്പലുകൾ ഇവർ സ്ഥാപിച്ചു. നഗരവാസികൾ പ്രാർത്ഥനയിലേയ്ക്കു തിരിഞ്ഞു.

സമൂഹം ദൈവവിളികളാൽ ധന്യമാകാൻ തുടങ്ങി. വൈദിക വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ പൂട്ടിക്കിടന്ന സെമിനാരികൾ തുറന്നു. ഇന്നിവിടെ 88 ഓളം വൈദിക വിദ്യാർത്ഥികൾ ദൈവത്തിനായി പ്രവർത്തിക്കുന്നതിന് തയാറെടുക്കുന്നു. “ഇതാണ് ഞങ്ങളുടെ നഗരത്തിൽ ദൈവം ചെയ്ത അത്ഭുതം. ദൈവത്തിന്റെ സംരക്ഷണം തങ്ങളുടെ കൂടെ ഉണ്ടെന്നു ആളുകൾക്ക് മനസിലായി. അവരിൽ സമാധാനം നിറഞ്ഞു തുടങ്ങി”.  ഫാ.ഹെൽമാനെ ഹെൽമൻ സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.