ഗ്യൂണ്‍സെയില്‍ ദയാവധം നിരോധിച്ചുകൊണ്ടുള്ള വിധി പ്രാര്‍ത്ഥനയുടെ പ്രതിഫലമെന്നു യുകെ ബിഷപ്പ് 

ദയാവധത്തെ നിയമവിധേയമാക്കണമെന്നുള്ള ആവശ്യത്തെ നിരാകരിച്ചു കൊണ്ടുള്ള കോടതി വിധി തങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമാണെന്നു ബിഷപ്പ് ഫിലിപ്പ് ഈഗന്‍. വളരെയേറെ ചര്‍ച്ചകള്‍ക്കു ശേഷം, കഴിഞ്ഞ ആഴ്ചയാണ് ദയാവധം നിരോധിച്ചുകൊണ്ടുള്ള വിധി വന്നത്.

‘ആത്മഹത്യയും ദയാവധവും നിയമപരമാക്കുവാനുള്ള അഭ്യര്‍ത്ഥന നിരസിച്ചു എന്നത് സന്തോഷകരം. പന്തക്കുസ്താ തിരുനാളിനു മുന്നോടിയായി നടക്കുന്ന നൊവേനയില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതിനു അവിടുന്ന് ഉത്തരം നല്‍കിയിരിക്കുന്നു’. ഫിലിപ്പ് ഈഗന്‍ ട്വിറ്ററില്‍ കുറിച്ചു. ഗ്യൂണ്‍സെയിലെ പോര്‍ട്‌സ്മൗത്ത് രൂപതയിലെ ബിഷപ്പാണ് ഫിലിപ്പ് ഈഗന്‍. ഒരു ദിവസവും പതിനാലു മണിക്കൂറും നീണ്ടു നിന്ന സംവാദത്തിനൊടുവില്‍ വെള്ളിയാഴ്ചയാണ് ദയാവധം നിയമാനുസൃതമാക്കണം എന്ന അഭ്യര്‍ത്ഥന നിരസിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്.

പകരം, ജീവന്റെ സംരക്ഷണവും പാലിയേറ്റീവ് കെയര്‍ സംവിധാനവും കൂടുതല്‍ ശക്തിപ്പെടുത്തുവാനും ദ്വീപിലെ നിവാസികള്‍ക്ക് തങ്ങളുടെ അവസാനം വരെ ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്  ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ജീവന്‍ സംരക്ഷിക്കുന്നതിനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും അംഗീകരിക്കുന്നു എന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.