സഭയുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം ക്രിസ്തുവിലേയ്ക്ക് മടങ്ങുക തന്നെ

സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ക്രിസ്തുവിലേയ്ക്ക് മടങ്ങുക എന്നതാണെന്ന് മുതിര്‍ന്ന കത്തോലിക്കാ പ്രസ്ഥാനത്തിന്റെ നേതാവ് ആല്‍ബെര്‍ട്ടോ സാവോരണ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ക്രിസ്തുവിലേയ്ക്ക് ശരിയായ രീതിയില്‍ തിരിയുന്നതിനുള്ള ഒരു അവസരമായി ഇതിനെ കണക്കാക്കിയാല്‍ മതി. നാം ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ അനുകരിക്കുന്നുണ്ടെങ്കില്‍ മറ്റ് ആഗ്രഹങ്ങളും ബന്ധങ്ങളും ഒരു ദൂരക്കാഴ്ച്ച പോലെയാകും. കാരണം, നമ്മെ സംബന്ധിച്ച് പരമപ്രധാനം ക്രിസ്തുവാണ്. അത്തരമൊരു അനുഭവത്തിലേയ്ക്ക് വളരുവാന്‍ എല്ലാ വൈദികര്‍ക്കും കഴിയണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവത്തോടുള്ള സ്‌നേഹമെന്നത് നമ്മുടെ പരിമിതികള്‍ക്കപ്പുറം ദൈവത്തെ നമ്മുടെ ജീവിതത്തില്‍ ഇടപെടുവാന്‍ അനുവദിക്കുക എന്നതാണ്. അതായത് ദൈവരാജ്യം ലോകത്തില്‍ സ്ഥാപിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് നമ്മള്‍. അതിനാല്‍ പത്രോസിനെപ്പോലെ അനുതപിച്ച് ക്രിസ്തുവിലേയ്ക്ക് വരുവാന്‍ കഴിയണം. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.