യേശുവിന്റെ ആരോഗ്യത്തിന്റെ രഹസ്യം, ഈ ഭക്ഷണങ്ങള്‍

മനുഷ്യനായി അവതരിച്ചവനായിരുന്നു, ജീവിച്ചവനായിരുന്നു ഈശോ. ആ നിലയ്ക്ക് ഈശോയുടെ ജീവിതത്തിലും ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. പരസ്യജീവിതകാലത്തും മറ്റും ആരോഗ്യമുള്ള വ്യക്തി തന്നെയായിരുന്നു ഈശോ എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും നമുക്ക് മനസിലാക്കാനും കഴിയും. അങ്ങനെ വരുമ്പോള്‍ എന്തൊക്കെയായിരുന്നു യേശുവിന്റെ ഭക്ഷണങ്ങള്‍ എന്നു നോക്കാം. വിശുദ്ധ ഗ്രന്ഥം തന്നെയാണ് അതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.

1. അത്തിപ്പഴം

മര്‍ക്കോസിന്റെ സുവിശേഷം 11: 12-14 വാക്യങ്ങളില്‍ നിന്ന് യേശു അത്തിപ്പഴം കഴിച്ചിരുന്നതായി മനസിലാക്കാം. അത്തിവൃക്ഷത്തില്‍ ഫലമില്ലാത്തതായി കാണുമ്പോള്‍ അതിനെ ശപിക്കുന്നതാണ് വചനഭാഗം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതും ആരോഗ്യമുള്ള എല്ലുകള്‍ക്കും അത്തിപ്പഴം നല്ലതാണ്.

2. മത്സ്യം

മത്സ്യബന്ധനമായിരുന്നു സുവിശേഷത്തിലെ പല പ്രധാന കഥാപാത്രങ്ങളുടെയും തൊഴില്‍. അപ്പവും മീനും വര്‍ദ്ധിപ്പിക്കുന്ന സംഭവത്തിനു പുറമേ പല അവസരങ്ങളിലും ശിഷ്യന്മാര്‍ യേശുവിന് മത്സ്യവിഭവങ്ങള്‍ കൊടുക്കുന്നതായും കാണാം. വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് മത്സ്യം.

3. തേന്‍

സ്‌നാപകയോഹന്നാന്റെ ഭക്ഷണമായി കാട്ടുതേനിനെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ യേശുവും തേന്‍ ഭക്ഷിച്ചിരുന്നിരിക്കണം. ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നും അലര്‍ജി രോഗങ്ങളില്‍ നിന്നും അകന്നിരിക്കാന്‍ തേന്‍ നല്ലതാണ്.

4. മാംസം

അക്കാലത്ത് സുലഭമായുണ്ടായിരുന്ന മാംസ്യവിഭവമെന്ന നിലയില്‍ ആട്ടിറച്ചി തന്നെയാവണം യേശുവും ശിഷ്യന്മാരും ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. മിനറല്‍സും വിറ്റാമിനുകളും ധാരാളമുള്ള ഭക്ഷണമാണിത്.

5. അപ്പവും/ ബ്രഡും വീഞ്ഞും

ബാര്‍ലി അപ്പമായിരുന്നു യേശുവിന്റെ കാലത്തെ പ്രധാന ഭക്ഷണം എന്ന് സുവിശേഷത്തില്‍ വ്യക്തമാണ്. വിറ്റാമിനുകളും മിനറല്‍സും ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വീഞ്ഞ്, പ്രത്യേകിച്ച് മുന്തിരി വീഞ്ഞും അക്കാലത്ത് മുഖ്യ പാനീയമായിരുന്നു എന്നതിന് തിരുവചനം തന്നെ പലയിടങ്ങളിലായി സാക്ഷ്യം നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.