ക്രൈസ്തവ വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുവാൻ പാക്കിസ്ഥാൻ സർക്കാർ നടപടിയെടുക്കുന്നു

വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യത്തിനായി പാക്കിസ്ഥാൻ ഗവണ്മെന്റ് ഒരു പ്രത്യേക വകുപ്പ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. പാക്കിസ്ഥാനിലെ ഇതര മത വിശ്വാസികളുടെ മത സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആദ്യത്തെ അനുകൂല നടപടിയാണിത്. പാക്കിസ്ഥാനിലെ ക്രൈസ്തവരും ഹൈന്ദവരുമുൾപ്പെടുന്ന സമൂഹം വളരെയധികം യാതനകളും വിവേചനവും ആക്രമണങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ അനുകൂലമായ പ്രസ്താവന.

എന്നാൽ വകുപ്പുദ്യോഗസ്ഥനായ താഹിർ മെഹമൂദ് അഷ്‌റഫി ഇതേക്കുറിച്ച് ഒന്നുംതന്നെ പ്രതികരിച്ചിട്ടില്ല. ആദ്യമായിട്ടാണ് പാക്കിസ്ഥാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതര മതത്തിനു അനുകൂലമായി ഒരു നടപടിയുണ്ടാകുന്നത്. മതനിന്ദ ആരോപണം പാക്കിസ്ഥാനിലെ മറ്റു മത വിശ്വാസികൾക്ക് ജീവിക്കുന്നതിനും അവരുടെ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിക വിശ്വാസികൾ പീഡിപ്പിക്കുകയും നിർബന്ധിത വിവാഹം ചെയ്യുകയും മത പരിവർത്തനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ അനുകൂല നിലപാട്.

മറ്റു മത വിശ്വാസികളോട് നല്ല രീതിയിൽ പെരുമാറാത്ത പാക്കിസ്ഥാൻകാർ ക്രൈസ്തവ വിശ്വാസികളോട് അതിശക്തമായ ശത്രുതാ മനോഭാവമാണ് പുലർത്തുന്നത്. സർക്കാരിന്റെ പുതിയ നടപടികൾ പാക്കിസ്ഥാനിലെ ഇതര മത വിഭാഗങ്ങൾക്ക് ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.