സിസിലിയിലെ ക്ലാര മഠ സന്യാസിനികളുടെ ഏഴ് മഠങ്ങള്‍ ഒരൊറ്റ പോര്‍ട്ടലില്‍

വി. ക്ലാരയുടെ യഥാര്‍ത്ഥ നിയമാവലിയിലേക്ക് തിരിച്ചുവരാന്‍ വലിയ പ്രചോദനമായി ഇറ്റലിയിലെ മെസ്സീനയില്‍ 15ാം നൂറ്റാണ്ടില്‍ ജീവിച്ച ക്ലാരയുടെ പാവപ്പെട്ട സഭയില്‍ (Poor Clares) നിന്നുള്ള വി. എവ്‌സ്‌തോക്കിയ സ്‌മെരാള്‍ദാ കതഫാത്തോയുടെ സന്യാസ സമൂഹങ്ങള്‍ ഒരുമിച്ച് ഒരു പോര്‍ട്ടലില്‍ തങ്ങളുടെ ഏഴ് സന്യാസമഠങ്ങളുടെ ചരിത്രവും ജീവിതവും സമന്വയിപ്പിക്കുന്നു.

1956 നവംബര്‍ 19 -ന് ഔദ്യോഗികമായി സ്ഥാപിച്ച ഫെഡറേഷനിലെ സന്യാസിനികള്‍ www.clarissedisicilia.it എന്ന പോര്‍ട്ടലിലാണ് എറീച്ചെ, അല്‍കാമോ, കാസ്‌തെല്‍ബ്വോനോ, കള്‍ത്താനിസെത്താ, മെസ്സീന, ബ്യാന്‍കാവില്ല, സാന്‍ഗ്രിഗോറിയോ എന്നീ സന്യാസമഠങ്ങളെക്കുറിച്ചും സന്യാസിനികളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിവരിക്കുന്നത്.

പോര്‍ട്ടലിന്റെ ഉപവിഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന പ്രാര്‍ത്ഥനയുടെയും തിരുക്കര്‍മ്മങ്ങളുടേയും സമയവിവരങ്ങളും ചരിത്രവും പ്രാദേശികസമൂഹങ്ങളുമായുള്ള ബന്ധവും അറിയാന്‍ കഴിയും. കൂടാതെ ചിത്രങ്ങളിലൂടെ സന്യാസഭവനത്തിലെ ആവൃതിയും അവരുടെ അനുദിന ജീവിതവും നമുക്ക് ദൃശ്യമാക്കുകയും ചെയ്യുന്നു.

കത്താനിയയില്‍ 1220 -ലാണ് ആദ്യത്തെ മഠം സ്ഥാപിതമായത്. വി. എവ്‌സ്‌തോക്കിയയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിട്ടുള്ള മെസ്സീനായിലെ മഠം 1223 -ല്‍ സ്ഥാപിക്കപ്പെട്ടതുമാണ്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.