നവജീവൻ തോമസ് ചേട്ടന്റെ ജീവിതം സിനിമയാകുന്നു

“ഒരു നല്ല കോട്ടയംകാരൻ” എന്ന പേരിൽ കോട്ടയംകാരുടെ അഭിമാനമായ പി യു തോമസിന്റെ ജീവിതം സിനിമയാകുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കുന്ന ഒരു സിനിമയാണ് ഇത്.

സൈമൺ കുരുവിളയാണ് കഥയും സംവിധാനവും നിർവഹിക്കുന്നത്. ഭാവഗായകൻ P. ജയചന്ദ്രനും K.S  ചിത്രയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു പാടുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  പി യു തോമസിന്റെ  അറുപത് കൊല്ലത്തെ ആരാലും അറിയപ്പെടാത്ത ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ അത് അനേകർക്ക് പ്രചോദനമാകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

പത്താമത്തെ വയസ് മുതൽ തന്റെ ഉച്ചഭക്ഷണം മറ്റുള്ളവർക്ക് പകുത്ത് നൽകി, സ്വന്തമായി ജോലിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റി, തലചായ്ക്കാൻ ഇടമില്ലാത്തവരെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് , ഒരു പുരുഷായുസ്സ് മുഴുവൻ മെഡിക്കൽ കോളേജിൽ  ജോലിയെടുത്തുകിട്ടുന്ന വരുമാനത്തിൽ നിന്നും നൂറുകണക്കിന് ആൾക്കാർക്ക് ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വ്യത്യസ്ത വഴിത്താരകളെ  കോർത്തിണക്കിയാണ് സിനിമ പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.