ദൈവകല്പ്പനകൾ എന്നാൽ ഒരു ക്ഷണമാണ്: മാർപ്പാപ്പ

ഉദാരമതിയായ പിതാവിനോടുള്ള മക്കളുടെ മഹത്തായ പ്രതികരണമാണ് യഥാർത്ഥ ക്രൈസ്തവ ജീവിതം. ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്വകയറിൽ എത്തിയ തീർത്ഥടകരോട് മാർപ്പാപ്പ പറഞ്ഞു.

അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും വിമോചനത്തിലേക്ക് നയിക്കുകയും ചെയ്ത ദൈവത്തിന്റെ ഉദാര മനോഭാവത്തെയാണ് സീനായ് മലയിൽ വച്ച് മോശയ്ക്ക് കൊടുത്ത പത്ത് കൽപ്പനകളിലൂടെ ദൈവം കാട്ടിത്തരുന്നത്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

നമ്മെ മോചിപ്പിക്കുന്ന ദൈവം

നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു എന്ന വാക്യത്തിലൂടെ നാം ദൈവത്തിന്റെ സ്വന്തമാണെന്ന് അവിടുന്ന് വ്യക്തമാക്കുന്നു. അവിടുത്തെ ആ സ്നേഹമാണ് സകലവിധ അടിമത്തങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുന്നത്. യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് വിട്ടതോടെ ആ സ്നേഹത്തിന്റെ പാരമ്യവും നാം കണ്ടു. അതുകൊണ്ട് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ദൈവത്തിന്റെ ആ സ്നേഹത്തിന് നന്ദിയുള്ളവരായി വേണം ഓരോ ദിനവും ജീവിക്കാൻ. മാർപ്പാപ്പ വ്യക്തമാക്കി.

ദൈവം അപരിചിതനല്ല

നിന്റെ ദൈവമായ കർത്താവ് എന്ന വചനം നൽകുന്ന പ്രത്യാശ വളരെ വലുതാണ്. ദൈവത്തിന്റെ സ്വന്തമാണ് നാമെന്ന ചിന്തയാണ് അത് നൽകുന്നത്. ദൈവസ്നേഹത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നവർക്ക് മാത്രമേ യഥാർത്ഥ സ്വാതന്ത്യ്രവും സന്തോഷവും അനുഭവിക്കാൻ സാധിക്കൂ. മാർപ്പാപ്പ വ്യക്തമാക്കി.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ

റോമിന്റെ മദ്ധ്യസ്ഥ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളാണ് ജൂൺ 29 ന് എന്ന കാര്യവും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ധൈര്യപൂർവ്വം സുവിശേഷം പ്രസംഗിക്കാനുള്ള മാതൃക ഈ വിശുദ്ധരിൽ നിന്ന് സ്വീകരിക്കാം. വിശ്വാസത്തിന് സാക്ഷ്യം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യാം. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.