ധൃതിപിടിച്ചുള്ള പ്രസിഡന്റ് തിരഞ്ഞടുപ്പിനെ എതിര്‍ത്തു വെനസ്വേലയിലെ സഭ 

രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ രൂക്ഷമായ അവസ്ഥയില്‍ തിരക്കുപിടിച്ചു പ്രസിഡന്റ് ഇലക്ഷന്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വെനസ്വേലയിലെ സഭ. ഈ മാസം ഇരുപതാം തിയതി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെയാണ് ബിഷപ്പുമാര്‍ എതിര്‍ത്തത്.

“രാജ്യത്തെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പകരം പുതിയൊരാളിനെ കൊണ്ടുവരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിനേ ഉപകരിക്കൂ. ചിലപ്പോള്‍ അത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. പെട്ടെന്നുള്ള ഈ തിരഞ്ഞെടുപ്പിനു യാതൊരു വിധ സുതാര്യതയും നിയമസാധുതയും അവകാശപ്പെടുവാന്‍ കഴിയില്ല.” വെനസ്വേലന്‍ ബിഷപ്പുമാര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

കാരിത്താസ് വെനിസ്വേലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്, 2017 ല്‍ രാജ്യത്ത് ഭക്ഷ്യ വിലപ്പെരുപ്പം 1,300 ശതമാനത്തില്‍ കൂടുതലായി വര്‍ധിച്ചിരുന്നു.  2018 – ല്‍ ദി ഇന്റര്‍നാഷണല്‍ മോനിറ്ററി ഫണ്ട് ലോകത്തില്‍ വിലക്കയറ്റം ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യമായി വെനസ്വേലയെ പ്രഖ്യാപിച്ചു. ഭക്ഷണത്തിനും മറ്റ്, അടിസ്ഥാന സൗകര്യങ്ങള്‍ക്കും ലഭ്യതക്കുറവ് നേരിടുന്ന രാജ്യത്തില്‍ വിലക്കയറ്റം കൂടി എത്തിയതോടെ സാധാരണക്കാര്‍ വലയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഇലക്ഷന്‍ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.