പിഒസിയില്‍ ക്രിസ്തീയ ഗസല്‍ സന്ധ്യ ഇന്ന്

വിളക്ക്  ക്രിസ്തീയ ഗസല്‍ സന്ധ്യയ്ക്ക് സാക്ഷിയാകാന്‍ ഒരുങ്ങി പാലാരിവട്ടം പിഒ.സി. ഇന്നു വൈകുന്നേരം 6 :30 നു ആരംഭിക്കുന്ന ക്രിസ്തീയ ഗസല്‍ സന്ധ്യ എം സി ബി എസ് ക്രിസ്ത്യാനുഭവ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുക. ഫാ. സൈജു തുരുത്തിയിൽ എംസിബിഎസും പ്രമുഖ സംഗീത സംവിധായകൻ സിബിച്ചൻ ഇരിട്ടിയിലും ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

ധ്യാനാത്മകമായ പ്രാർത്ഥനയിലേയ്ക്കും ശാന്തമായ ആത്മീയതയിലേയ്ക്കും നയിക്കുന്ന ക്രിസ്തീയ ഗസൽ സന്ധ്യ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഗസൽ സന്ധ്യയിൽ പ്രവേശനം സൗജന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.