ഗജ ചുഴലിക്കാറ്റ്: വേളാങ്കണ്ണി പള്ളിയിൽ കനത്ത നാശനഷ്ടം

തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി പള്ളിക്ക് കനത്ത നാശനഷ്ടം. പള്ളിയോടു ചേർന്നു ഒരുമാസം മുൻപ് നിർമ്മിച്ച ഈശോയുടെ രൂപം കാറ്റിൽ തകർന്നു. രൂപത്തിന്റെ രണ്ടു കൈകൾ ആണ് തകർന്നത്.

കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണു പള്ളിയുടെ ചുറ്റുമുള്ള കെട്ടിടങ്ങൾ തകർന്നു. വൈദുതി ബന്ധവും ഗതാഗതവും താറുമാറായിരിക്കുകയാണ്. നൂറു കിലോമീറ്റർ വേഗതയിൽ ആണ് കാറ്റ് വീശുന്നത്. തമിഴ്നാട്ടിൽ കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.

ആറായിരത്തോളം ആളുകളെ ഇതുവരെ മാറ്റി പാർപ്പിച്ചു. ഇതുവരെ നാലുപേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.