സീറോ മലങ്കര ജനുവരി 06 മത്തായി 3:13-17 ദൈവം സംപ്രീതനാണോ?

നാം ഇന്ന് ദനഹാപ്പെരുന്നാള്‍ കൊണ്ടാടുകയാണ്. നമ്മുടെ കര്‍ത്താവ് ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് മാമോദീസാ സ്വീകരിച്ചതിനെ ഇന്ന് നാം അനുസ്മരിക്കുകയാണ്. യേശുവിന്റെ ജ്ഞാനസ്‌നാനം ദൈവികമായ ഒരു വെളിപ്പെടുത്തലിന് പശ്ചാത്തലമൊരുക്കുകയായിരുന്നു.

സ്‌നാനം കഴിഞ്ഞ് യേശു വെള്ളത്തില്‍ നിന്നും കയറിയ ഉടനെ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍ നിന്ന് വലിയ സ്വരം അവന്‍ കേട്ടു. ‘ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ (3:17). യേശുവിന്റെ വ്യക്തിത്വത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു വെളിപ്പെടുത്തലാണിത്.

ഈശോയുടെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടതു പോലെ, മാമോദീസായിലൂടെ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ കുടികൊള്ളുന്നത് മൂലം സ്വര്‍ഗ്ഗം നമ്മുടെ മുമ്പിലും ഇന്ന് തുറക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തെ സംപ്രീതനാക്കുവാന്‍ തക്കവണ്ണം ഒരു ജീവിതം കാഴ്ച്ചയര്‍പ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.