സീറോ മലങ്കര ഡിസംബര്‍ 20 യോഹ. 1:6-13 നമ്മിലൂടെ അവനിലേയ്ക്ക്

ഇന്ന് നാം ധ്യാനവിഷയമാക്കുന്ന വചനഭാഗം ആരംഭിക്കുന്നത്, ‘ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാന്‍ എന്നാണ്. അവന്‍ സാക്ഷ്യത്തിനായി വന്നു. വെളിച്ചത്തിന് സാക്ഷ്യം നല്‍കുവാന്‍. അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍’ (1:6-7).

വചനം മാംസം ധരിക്കുക എന്നത് ദൈവത്തിന്റെ വലിയ പദ്ധതിയായിരുന്നു. ആഗമനോദ്ദേശം മറ്റൊന്നായിരുന്നില്ല. ഇരുളില്‍ പ്രകാശിക്കുക… ഇരുളിനെ ഇല്ലായ്മ ചെയ്യുക… അതുകൊണ്ടാണ് വചനം പറയുന്നത്, ‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേയ്ക്ക് വരുന്നുണ്ടായിരുന്നു’ (1:9) എന്ന്.

വെളിച്ചം ലോകത്തിലേയ്ക്ക് വരുമ്പോള്‍ ആ വെളിച്ചത്തെ കാത്തിരിക്കുന്ന നമുക്ക് വചനം വച്ചുനീട്ടുന്ന വലിയ മാതൃകയാണ് സ്‌നാപകയോഹന്നാന്‍. ദൈവം അയച്ച മനുഷ്യനായിരുന്നു എന്ന് എടുത്തുപറയുക വഴി ദൈവം അയച്ച മനുഷ്യരായ നാമും അവന്‍ ചെയ്തത് പോലെ സാക്ഷ്യമായി തീരണമെന്ന ആവശ്യകത വച്ചുനീട്ടുകയാണ്. നമ്മിലൂടെ അനേകര്‍ അവനെ വിശ്വസിക്കുവാനായി വെളിച്ചത്തിന് സാക്ഷ്യം നല്‍കാം. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.