സീറോ മലങ്കര മെയ് 18 മത്തായി 13: 44-46 സ്വര്‍ഗ്ഗരാജ്യം

സ്വര്‍ഗ്ഗരാജ്യം എന്നാല്‍, നീ എത്തിച്ചേരേണ്ട അവസ്ഥ. അവിടെ നീ
എത്തിച്ചേരണമെങ്കില്‍ – അത് നീ നേടണമെങ്കില്‍ നീയും എന്തൊക്കെയോ
വില്‍ക്കാനുണ്ട് എന്നു സാരം.

ഏറ്റവും വലിയത് നേടിയെടുക്കാന്‍ മറ്റുള്ളതെല്ലാം വിറ്റെറിയണമെന്ന വചനത്തിന്റെ ശാഠ്യഭാവത്തോട് നമ്മുടെ പ്രതികരണം എന്താണ്? ഏറ്റവും നല്ലതിനെ നേടിയെടുക്കാന്‍ ബാക്കി അവശേഷിക്കുന്നതിനെ ബലികഴിക്കാന്‍ നമുക്ക് സാധിക്കുമോ?