സീറോ മലങ്കര മെയ് 16 മത്തായി 10: 5-15 ശിഷ്യത്വം

ഗുരുവിന്റെ പിന്നാലെയുള്ള ശിഷ്യന്റെ ആത്മീയ യാത്ര തീര്‍ത്ഥയാത്രയാണ്. നഷ്ടപ്പെട്ടതിനെ തിരികെ കൊണ്ടുവരുന്നതു വഴി നഷ്ടപ്പെട്ടതിനെയും തീര്‍ത്ഥാടനാക്കുക എന്നത് ശിഷ്യന്റെ വെല്ലുവിളിയാണ്. നഷ്ടപ്പെട്ടതിനെ തിരികെ കൂടണയ്ക്കുന്ന ആത്മസംതൃപ്തി, ശിഷ്യത്വത്തിന്റെ ആത്മസംതൃപ്തി തന്നെ.

പാദങ്ങളിലെ പൊടി പോലും തട്ടിക്കളയുവിന്‍ എന്ന വാക്യവും നമ്മള്‍ ധ്യാനിക്കണം. ഇതൊരു പ്രതിഷേധ നടപടിയല്ല. മനസ്സിന്റെ മുറിവുകളും നിഷേധിക്കപ്പെട്ട അനുഭവങ്ങളും ഒന്നും കൂടെക്കൊണ്ട് നടക്കാതിരിക്കുക. മറ്റുള്ളവര്‍ ഹൃദയത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ കാലില്‍ പറ്റിയ പൊടികണക്കെ തട്ടിക്കളയാന്‍ ക്രിസ്തുശിഷ്യനും കഴിയണം.