സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം എട്ടാം വ്യാഴം ഒക്ടോബര്‍ 31 മത്തായി 6: 22-24 നിന്നിലെ വെളിച്ചം

“നിന്നിലെ വെളിച്ചം അന്ധകാരമാണെങ്കിൽ അന്ധകാരം എത്ര വലുതായിരിക്കും” (23) എന്ന വാക്യം നമ്മെ, നമ്മുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ധ്യാനിക്കാൻ പ്രേരിപ്പിക്കുന്നു.

നമ്മിലെല്ലാം വെളിച്ചം/ നന്മ ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. പക്ഷേ, വെളിച്ചമായി നമ്മൾ കരുതുന്നത്, അന്ധകാരമായാണ് മറ്റുള്ളവരും ദൈവവും കാണുന്നതെങ്കിൽ അത് എത്ര ഭീകരമായ അവസ്ഥയാണ്! നമ്മുടെ പ്രാർത്ഥനാജീവിതം, പരസ്നേഹ പ്രവർത്തികൾ, സത്കൃത്യങ്ങൾ, വാക്കുകൾ, പ്രവർത്തികൾ എന്നിവയെ മറ്റുള്ളവർ എങ്ങനെയാണ് കാണുന്നത് എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ നമ്മൾ വെളിച്ചമാകേണ്ടതുണ്ട്. അതിന് രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന്, നമ്മിലെ വെളിച്ചം – നന്മകൾ – ഏതൊക്കെയാണ് എന്ന് കണ്ടുപിടിക്കണം. രണ്ട്, അവ മറ്റുള്ളവർക്ക് ഏതു രീതിയിലാണ് അനുഭവപ്പെടുന്നത് എന്ന് കണ്ടുപിടിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS