സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം ഒന്നാം ചൊവ്വ നവംബർ 30 ലൂക്കാ 1: 18-22 എന്റെ അറിവ്

സക്കറിയാ ദൂതനോട് ചോദിക്കുന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. “ഞാന്‍ ഇതെങ്ങനെ അറിയും?” (18). സാധാരണ ഏതു മനുഷ്യന്റെയും മനസില്‍ ഉയരുന്ന ചോദ്യമാണിത്. ഞാന്‍ ഇതെങ്ങനെ അറിയും. മനുഷ്യന്റെ നിസ്സഹായതയേയും അറിവില്ലായ്മയേയും ഈ ചോദ്യം വ്യക്തമാക്കുന്നു.

ദൈവം ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നതോ, നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നതോ ആയ കാര്യങ്ങളെ അറിയാന്‍ കഴിയാത്തവരാണ് അല്ലെങ്കിൽ മനസിലാക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. നമുക്ക് അറിവില്ലാത്ത പല കാര്യങ്ങളും ഈ ലോകത്ത് സംഭവിക്കുമെന്ന് വിശ്വസിച്ചേ മതിയാവൂ. നമുക്ക് അറിവില്ലാത്ത കാര്യങ്ങള്‍ നിലനില്‍ക്കുന്നില്ല എന്ന് കരുതുന്നവരാണ് നമ്മള്‍. എനിക്കറിയാത്ത കാര്യങ്ങള്‍ അറിയുന്ന, ചെയ്യുന്ന ദൈവം എനിക്കൊപ്പമുണ്ട് എന്നതായിരിക്കട്ടെ എന്റെ ഏറ്റവും വലിയ ബലം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.