സീറോ മലബാര്‍ പിറവിക്കാലം ഒന്നാം ചൊവ്വ ഡിസംബര്‍ 28 മത്തായി 2: 13-18 കുഞ്ഞിപ്പൈതങ്ങള്‍

ജോസഫിനുള്ള ദൈവനിയോഗം ഉണ്ണീശോയെയും മറിയത്തെയും കൂട്ടി യാത്ര ചെയ്യാനാണ്. നിനക്കു വേണ്ടിയും ഇത്തരമൊരു ദൈവനിയോഗം ഉണ്ടാകും. ഒറ്റയ്ക്കല്ല, ഒരു പറ്റം പേരെ കൂട്ടി യാത്ര ചെയ്യേണ്ടവനാണ് നീ.

നിന്റെ കൂടെ കൊണ്ടുനടക്കാനായി ദൈവം നിശ്ചയിച്ചിരിക്കുന്നവര്‍ ആരെല്ലാമാണ്? അവരെ മനസ്സിലാക്കുന്നതിലും അവരെയും കൂട്ടി ജീവിതയാത്ര ചെയ്യുന്നതിലുമാണ് നിന്റെ ജീവിതവിജയം അടങ്ങിയിരിക്കുന്നത്. ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്നവരെ തിരിച്ചറിയുക. അവരുടെ സുരക്ഷയും സംരക്ഷണയും നിന്റെ ജീവിതധര്‍മ്മമാക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS