സീറോ മലബാര്‍ ദനഹാക്കാലം രണ്ടാം ചൊവ്വ ജനുവരി 12 യോഹ. 15: 1-10 ചേര്‍ന്നു നില്‍ക്കുക

ജീവിതം വരണ്ടതും ഫലമില്ലാത്തതും നിരാശ നിറഞ്ഞതുമാണെന്ന് തോന്നുന്നുണ്ടോ? യേശുവുമായുള്ള ബന്ധം എങ്ങനെയാണെന്നു പരിശോധിച്ചാല്‍ അതിനുള്ള പരിഹാരം ലഭിക്കും. യേശുവുമായി ചേര്‍ന്നു നില്‍ക്കുന്നവരാണോ നമ്മള്‍. നമ്മുടെ വാക്കുകളിലൂടെയും വിചാരത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അവനോട് ചേര്‍ന്നു നില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും രോഗങ്ങളും ദുരിതങ്ങളും ഉണ്ടായാലും നമ്മള്‍ അസ്വസ്ഥരാവില്ല.

ഈ വചനഭാഗത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ കാര്യവും ഓര്‍ക്കേണ്ടതാണ്. “ക്രിസ്ത്യാനികളായ നമ്മള്‍ ചോദിക്കേണ്ട സുന്ദരമായ ചോദ്യം ഇതാണ്: ഞാന്‍ യേശുവിനോട് ചേര്‍ന്നാണോ അതോ ദൂരെയാണോ? യേശുവിനോട് ചേര്‍ന്നിരുന്ന് ജീവന്റെ അവസ്ഥയിലാണോ അതോ യേശുവില്‍ നിന്ന് മാറി, ഉണങ്ങിയ ചില്ലപോലെയാണോ ഞാന്‍?”

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.