സീറോ മലബാർ ഉയിര്‍പ്പ് ആറാം ബുധന്‍ മെയ് 12 യോഹ. 15: 11-17 സന്തോഷത്തിന്റെ അടിസ്ഥാനം

നമ്മിലെ സന്തോഷം ഈശോയിൽ നിന്നു വരുന്നതാണോ എന്ന് ധ്യാനിക്കേണ്ട ദിവസമാണിന്ന്. “എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകാനും വേണ്ടിയാണ് ഞാൻ ഇത് നിങ്ങളോടു പറഞ്ഞത്” എന്നാണ് ഈശോയുടെ വാക്യം.

സമ്പത്താണോ, ചില വ്യക്തികളാണോ, അതോ ചില സാഹചര്യങ്ങളാണോ നമ്മുടെ സന്തോഷത്തിനും സന്തോഷമില്ലായ്മയ്ക്കും കാരണമായി വരുന്നത്? ക്രിസ്തുവാണ് നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനമെങ്കിൽ ഏതു സാഹചര്യത്തിലും നമുക്ക് ഹൃദയസമാധാനം ഉണ്ടാകും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.