മറിയം ത്രേസ്യയോടുള്ള പ്രാർത്ഥനഗാനം: വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ

അമിഗോസ് കമ്മ്യൂണിക്കേഷൻസിന്റെ വിശുദ്ധ മറിയം ത്രേസ്യയോടുള്ള പുതിയ പ്രാത്ഥനഗാനം: വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ യൂട്യൂബിൽ റിലീസ് ആയി. ഫാ. മാത്യൂസ് പയ്യപ്പിള്ളി രചിച്ചു സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം, ZEE കേരളം Sa Re Ga Ma Pa റിയാലിറ്റി ഷോയിൽ മികച്ച പ്രകടനത്തിലൂടെ പ്രേഷകരുടെ മനസ് കിഴടക്കിയ ഭരത് ആലപിച്ചിച്ചിരിക്കുന്നു. അജേഷ് ടോം കലിയാനിൽ നിർമ്മിച്ച ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ വിൻവി വർഗീസ് ആണ് നിർവഹിച്ചിരിക്കുന്നത്.

ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തുന്ന, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള ഗാനങ്ങളുമായി അമിഗോസിന്റെ ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന, ‘വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ’ എന്ന സംഗീത ആൽബത്തിലെ അഞ്ച് പ്രാർത്ഥനാ ഗാനങ്ങളിൽ മൂന്നാമത്തെതാണ് “വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ…” എന്ന ഗാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.