ജോസഫ് ചിന്തകൾ 320: യൗസേപ്പിതാവിനോട് ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിനു വേണ്ടിയുള്ള പ്രാർത്ഥന

നവംബർ മാസം രണ്ടാം തീയതി കത്തോലിക്കാ സഭ സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കുന്നു. നന്മരണ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനോട് ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിനു വേണ്ടിയുള്ള പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം.

യൗസേപ്പിതാവിനോടുള്ള ഭക്തി ആധുനിക ലോകത്തിൽ പ്രചരിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന വൈദികൻ ഫാ. ഡൊണാൾഡ് കല്ലോവേയാണ് ഈ പ്രാർത്ഥനയുടെ രചിതാവ്.

“ഈശോയോടും മറിയത്തോടുമൊപ്പം സ്വർഗ്ഗത്തിൽ ഭരണം നടത്തുന്ന വി. യൗസേപ്പിതാവേ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി നീ മാദ്ധ്യസ്ഥം വഹിക്കണമേ. ഇന്ന് പ്രത്യേകമായി ശുദ്ധീകരണസ്ഥലത്തിൽ ആരാരും പ്രാർത്ഥിക്കാനില്ലാത്ത ഒരു ആത്മാവിലേക്ക് നിന്റെ ദിവ്യദൃഷ്ടി പായിക്കണമേ.

നല്ലവനായ പിതാവേ, ഈ ആത്മാവ് ദൈവത്തിന്റെ തിരുമുഖം ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നു. ഇന്നേ ദിവസം സ്വർഗ്ഗത്തിന്റെ മഹത്വത്തിലേക്ക് ഈ ആത്മാവിനെ എടുക്കാൻ നീ പരിശുദ്ധ ത്രീത്വത്തോട് പറയണമേ.

വി. യൗസേപ്പിതാവേ, എന്റെ മരണനേരത്ത് നീ എന്നെ ഓർമ്മിക്കണമേ. ശുദ്ധീകരണസ്ഥലത്തു നിന്ന് കാലതാമസമില്ലാതെ എനിക്ക് വിമോചനം തരണമേ എന്നു ഞാൻ യാചിക്കുന്നു. അതുവഴി നിന്നെയും ഈശോയെയും മറിയത്തെയും മുഖാഭിമുഖം കാണാൻ എനിക്കു സാധിക്കട്ടെ. ആമ്മേൻ.”

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.