എങ്ങനെയാണ് വിശുദ്ധിയില്‍ ജീവിക്കേണ്ടത്? വി. ജോണ്‍പോള്‍ രണ്ടാമന്‍ പഠിപ്പിക്കുന്നതിങ്ങനെ

കാല്‍നൂറ്റാണ്ടിലധികം ആഗോളസഭയെ നയിച്ച് ഒടുവില്‍ വിശുദ്ധിയുടെ മഹത്വകിരീടം ചൂടിയ വ്യക്തിയാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ. ആധുനിക ലോകത്തില്‍ വിശുദ്ധിയിലേയ്ക്കുളള വഴി തെളിഞ്ഞുകിട്ടാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..

1. ദൈവവചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും നിങ്ങളെത്തന്നെ പരിപോഷിപ്പിക്കുക.

2. സഭയിലെ അനേകരെപ്പോലെ വിശുദ്ധരാകാനുളള ദൃഢനിശ്ചയത്തോടെ ലോകത്തിനു മുന്‍പില്‍ ധൈര്യത്തോടും വിനയത്തോടും പ്രതീക്ഷയോടും ത്യാഗത്തോടും കൂടി നമ്മളെത്തന്നെ കാണിച്ചുകൊടുക്കുക.

3. നിരന്തരം പ്രാര്‍ത്ഥിക്കുക. ഒപ്പം ദൈവീകരഹസ്യങ്ങളെപ്പറ്റി ആഴത്തില്‍ ധ്യാനിക്കുക. വിശുദ്ധ കുര്‍ബാനയെ ഓരോ ദിവസത്തിന്റെയും ഭാഗമാക്കുക.

4. നന്മയുടെയും തിന്മയുടെയും ശക്തികള്‍ തമ്മിലുള്ള ഘോരയുദ്ധം നമ്മുടെ കണ്ണുകള്‍ക്കു മുന്നില്‍ വെളിപ്പെടുമ്പോള്‍ കുരിശിനോടൊപ്പം നിന്ന് തിന്മയ്‌ക്കെതിരെ വിജയം നേടണം.

5. എല്ലാറ്റിനുമുപരിയായി കൂദാശകളിലൂടെ പ്രത്യേകിച്ച്, വിശുദ്ധ കുര്‍ബാനയിലൂടെയും വിശുദ്ധ കുമ്പസാരത്തിലൂടെയും ക്രിസ്തുവിനും അവന്റെ സഭയ്ക്കും സാക്ഷികളാവുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.