വി. അലോഷ്യസ് ഗോണ്‍സാഗയുടെ മാദ്ധ്യസ്ഥ്യം തേടാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

നവഹൃദയം സ്വന്തമാക്കുന്നതിനുള്ള കൃപയ്ക്കായി വി. അലോഷ്യസ് ഗോണ്‍സഗയുടെ മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും മദ്ധ്യസ്ഥനാണ് വി. ഗോണ്‍സാഗ. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പാപ്പായുടെ വാക്കുകളിങ്ങനെ..

‘പ്രിയ യുവാക്കളെ, നിങ്ങളുടെ രക്ഷാധികാരിയായ, ധീരതയുള്ള യുവാവായിരുന്ന, മറ്റുള്ളവര്‍ക്കായുള്ള സേവനത്തില്‍ നിന്ന് ഒരിക്കലും പിന്‍വാങ്ങാതെ, പകര്‍ച്ചവ്യാധി പിടിപെട്ടവരെ ശുശ്രൂഷിക്കാനായി തന്റെ ജീവന്‍ പോലും നല്‍കിയ വി. അലോഷ്യസ് ഗൊണ്‍സാഗയുടെ മാദ്ധ്യസ്ഥ്യം വഴി ഒരു പുത്തന്‍ ഹൃദയത്തിനായുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളെ മാറ്റട്ടെ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.