പ്രളയ ബാധിതര്‍ക്ക് ആശ്വാസവുമായി സൊസൈറ്റി ഓഫ് ഹെല്‍പേഴ്സ് ഓഫ് ജീസസ് സന്യാസ സമൂഹം

പ്രളയ ബാധിതര്‍ക്ക് സഹായവുമായി മുംബൈയില്‍ നിന്നുള്ള സൊസൈറ്റി ഓഫ് ഹെല്‍പേഴ്സ് ഓഫ് ജീസസ് സന്യാസ സമൂഹം. ആലുവയിൽ ഉള്ള സിഎം മിഷൻ  ഹൌസിലേക്കാണ് പ്രളയ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനുള്ള സാധന സാമഗ്രികളുമായുമായി സിസ്റേഴ്സ്ന്റെ നേതൃത്വത്തിൽ ഒരു ടീം എത്തിയത്.

പ്രളയ ബാധിതര്‍ക്ക് ആവശ്യമായ മെത്ത, വസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചാണ് സംഘം ആലുവയില്‍ എത്തിയത്. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സാധനങ്ങള്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.