ദേവാലയം ദൈവകാരുണ്യത്തിന്റെ സ്ഥലം: ഫ്രാന്‍സിസ് പാപ്പാ 

ദേവാലയങ്ങള്‍ അതിരുകളില്ലാത്ത കാരുണ്യ പ്രവാഹത്തിന്റെ ഇടങ്ങളാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ദേവാലയ റെക്ടര്‍മാരുടെയും ശുശ്രൂഷികളുടെയും അന്താരാഷ്ട്ര സമ്മേളനത്തിലാണ് പാപ്പാ ഈ കാര്യം അഭിപ്രായപ്പെട്ടത്.

യഥാര്‍ഥമായ കാരുണ്യം പ്രവര്‍ത്തിക്കുന്നത് അത് സ്വീകരിക്കുന്നവരില്‍ ആണ്. കാരണം ദൈവത്തിന്റെ കരുണ സ്വീകരിക്കുന്നവര്‍ സ്വീകര്‍ത്താവ് എന്ന നിലയില്‍ നിന്നും കാരുണ്യത്തിന്റെ സാക്ഷികള്‍ എന്ന നിലയിലേയ്ക്ക് ഉയരുന്നു. ദേവാലയം കാരുണ്യത്തിന്റെ ഇടമാണെങ്കില്‍ അവിടെ ശുശ്രൂഷ ചെയ്യുന്ന ഓരോ വ്യക്തിയും കരുണയുടെ മിഷനറിമാര്‍ ആണ്. ഓരോ ദേവാലയത്തിലും ഒന്നോ അതിലധികമോ കാരുണ്യത്തിന്റെ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേവാലയ ശുശ്രൂഷികള്‍ സേവനത്തിന്റെ സാക്ഷികളായി മാറുകയാണ് ചെയ്യുന്നത്. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.