സീറോ മലങ്കര മെയ്‌ 15 ലൂക്കാ 11:27-28 ഭാഗ്യം

സ്ത്രീകള്‍ക്കാണ് സ്ത്രീകളെ പെട്ടെന്നു മനസ്സിലാകുന്നത്. യേശുവിന്റെ അമ്മയുടെ ജന്മം ഭാഗ്യം ചെയ്തതാണെന്നാണ് ഒരു സ്ത്രീ വിളിച്ചു പറയുന്നത് (11:27). യേശു പറയുന്നത് അതിനെക്കാളും വലിയൊരു ഭാഗ്യത്തെക്കുറിച്ചാണ്-ദൈവവചനം കേട്ട്, അതനുസരിച്ച് ജീവിക്കുന്നവരുടെ ഭാഗ്യം (11:28). പല ഭാഗ്യങ്ങളും നിനക്ക് കൈയെത്തിപിടിക്കാവുന്നത് ആയിരിക്കില്ല- യേശുവിന്റെ കുലത്തില്‍ പിറക്കുക; അവന്റെ രക്തബന്ധുവാകുക; പാരമ്പര്യക്രൈസ്തവനാകുക… എന്നാല്‍ നീ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഏറ്റവും വലിയ ഭാഗ്യത്തിലേക്കാണ്. ദൈവതിരുമനസ് അനുസരിച്ച് ജീവിക്കുക എന്ന ഭാഗ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.