ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധവും – മൂന്നാം ഭാഗം

ദൈവവചനം ബൈബിള്‍ മാത്രമല്ല – ഭാഗം 3: പഠനത്തില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍

അവതരണം: റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (പ്രസിഡന്റ്, പൗരസ്ത്യവിദ്യാപീഠം, കോട്ടയം); റവ. ഡോ. ജോഷി മയ്യാറ്റില്‍ (ബൈബിള്‍ അദ്ധ്യാപകന്‍, വിവര്‍ത്തകന്‍, മുന്‍ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി, പിഒസി – കൊച്ചി)

ചർച്ച ചെയ്യുന്ന ചോദ്യങ്ങൾ

1. ദൈവവചനം ബൈബിള്‍ മാത്രമല്ല, എന്ന തലക്കെട്ടിന്റെ പ്രസക്തി എന്താണ്. ഈ കാലഘട്ടത്തില്‍ ഇത് ഒരു സുപ്രധാന ചിന്താവിഷയമാകുന്ന പശ്ചാത്തലം എന്താണ്?

2. ദൈവത്തെക്കുറിച്ചുള്ള പഴയനിയമ ചിന്തകള്‍ അപൂര്‍ണ്ണങ്ങളാണ് എന്ന് പറഞ്ഞിരുന്നു. എങ്കിലും പലപ്പോഴും കേള്‍ക്കാം, പഴയനിയമത്തിലെ ദൈവം ക്രൂരനാണ്. പുതിയ നിയമത്തിലെ ദൈവം കാരുണ്യവാനാണ്. ശിക്ഷിക്കുന്ന ദൈവവും, സ്നേഹിക്കുന്ന ദൈവവും. ഇവിടെ ഒരു ആശയക്കുഴപ്പമുണ്ടോ. ദൈവം ശരിക്കും ക്രൂരനാണോ? വിശദീകരിക്കാമോ?

3. ഇന്നത്തെ നിലവിലിരിക്കുന്ന വചനവ്യാഖ്യാനത്തില്‍ കണ്ടുവരുന്ന തെറ്റുകള്‍ എന്തൊക്കെയാണ്?

4. ദൈവവചനം ബൈബിള്‍ മാത്രമല്ല, പാരമ്പര്യവും കൂടി ചേര്‍ന്നതാണ് എന്നു പറയുമ്പോള്‍ ബൈബിളിന്റെ പ്രാധാന്യം കുറയുന്നുണ്ടോ?

5. പാരമ്പര്യത്തെ മനസ്സിലാക്കാതെ ബൈബിള്‍ വ്യാഖ്യാനിച്ചാല്‍ സംഭവിക്കുന്ന അപകടം എന്താണ്?

6. ദൈവശാസ്ത്രമൊക്കെ ബൗദ്ധികമായ വാചക കസര്‍ത്തുകളാണ്. സാധാരണവിശ്വാസിക്ക് അതിന്റെ ആവശ്യമില്ല. ബൈബിള്‍ മാത്രം മതി എന്ന പ്രസ്താവനയോടുള്ള പ്രതികരണം?

7. ബൈബിള്‍ പണ്ഡിതരെല്ലാം ബൗദ്ധികമായി ദൈവവചനത്തെ സമീപിക്കുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ല. പാണ്ഡിതരൊന്നുമല്ലാത്ത സാധാരണ മനുഷ്യരുടെ ലളിതവ്യാഖ്യാനങ്ങളാണ് ഇന്ന് വേണ്ടത് – എന്ന ആശയത്തോട് എങ്ങനെ പ്രതികരിക്കുന്നു?

8. ബൈബിളിന്റെ അര്‍ത്ഥതലങ്ങള്‍ വ്യത്യസ്തമാണെന്നു കേട്ടിട്ടുണ്ട്. വിശദീകരിക്കാമോ (വാച്യാര്‍ത്ഥം, ആദ്ധ്യാത്മികാര്‍ത്ഥം, പൂര്‍ണ്ണാര്‍ത്ഥം)?

9. ദൈവവചനം വ്യാഖ്യാനിക്കുമ്പോള്‍ ദൈവനിവേശനമില്ലാത്തതുകൊണ്ടാണോ തെറ്റുകള്‍ പറ്റുന്നത് – നാം കൃപാവരാവസ്ഥയിലാണ് എന്നതുകൊണ്ട് വചനവ്യാഖ്യാനത്തില്‍ തെറ്റു പറ്റില്ല എന്നു പറയാന്‍ സാധിക്കുമോ?

10. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. പരിശുദ്ധ അമ്മയും വചനവും തമ്മിലുള്ള ബന്ധം?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.