വിശ്വാസമേകുന്ന തിരുഹൃദയം

റോസിന പീറ്റി

അടക്കിപ്പിടിച്ച ആകുലതകൾക്കും ആശങ്കകൾക്കും മുൻപിൽ ഓടിയെത്തി ആശ്വസിപ്പിക്കുകയും കരുത്ത് പകരുകയും ചെയ്യുന്ന ഒരു ക്രിസ്തുവിനെ നമുക്ക് കാണാനാവും. തന്നോടു കൂടെ മരിക്കാൻ പോലും തയ്യാറായ ഒരുവന്റെ അസാന്നിധ്യത്തിൽ മറ്റുള്ളവർക്ക് കിട്ടിയ ഗുരുവിന്റെ സ്നേഹസാന്നിധ്യം, ദിദിമോസിനെ ശാഠ്യക്കാരനായി മാറ്റിയെങ്കിൽ, ആ ശാഠ്യക്കാരനുവേണ്ടിതന്നെ അവന് ഒന്നുകൂടി വരേണ്ടിവന്നു.

തുറക്കപ്പെട്ട ക്രിസ്തുവിന്റെ പാർശ്വത്തിൽ കൈ വയ്ക്കാതെ ഞാൻ വിശ്വസിക്കില്ല എന്ന തോമസിന്റെ വാശിയിൽ, ക്രിസ്തു കാണിച്ചു കൊടുത്തു. ഇത് നിനക്കുവേണ്ടി തുറക്കപ്പെട്ട ഹൃദയം, ഇന്നും തുറന്നു തന്നെ ആണ് ഇരിക്കുന്നത്. നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വച്ച് വിശ്വാസിയാവുക. അവന്റ പാർശ്വത്തിലെ മുറിവുകളിൽ നോക്കിയാവണം എന്റെ വിശ്വാസം ശക്തിപ്പെടേണ്ടത്. തിരുഹൃദയം എന്നെ അവനിലേക്ക്‌ വലിച്ചടുപ്പിക്കാൻ തുറക്കപ്പെട്ടതാണ്. തിരുഹൃദയത്തിൽ നിന്നൊഴുകിയ നീർച്ചാലിൽ ആണ് ഞാൻ കഴുകപ്പെടേണ്ടത്. വിശ്വാസദൃഷ്ടിയിൽ ആ തിരുഹൃദയത്തെ സ്വീകരിക്കുന്ന നാമോരുത്തരും അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു.

റോസീന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.