റഷ്യൻ വിപ്ലവത്തിന് 100 വർഷത്തിനു ശേഷം കത്തോലിക്കാ സഭ പുനര്‍ജനിക്കുന്നു – ഒരു റഷ്യന്‍ മിഷനറിയുടെ സാക്ഷ്യം

റഷ്യന്‍ വിപ്ലവത്തിന് ഇപ്പുറം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞു.  ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ദൈവത്തെ അകത്താന്‍  ശ്രമിച്ച ഭരണകൂടത്തില്‍ വലിയ മാറ്റം സംഭവിച്ചു. അധികാരികളുടെ  മാർഗ്ഗനിർദേശങ്ങൾക്കെതിരെ തങ്ങളുടെ മതത്തെ പ്രചരിപ്പിക്കുവാനും വിശ്വാസത്തിനായി നിലകൊള്ളുവാനും ധൈര്യപ്പെട്ട ആളുകളിലൂടെ റഷ്യയിലെ സഭ പീഡനത്തെ അതിജീവിച്ചു ഉയര്‍ത്തെഴുന്നെല്‍ക്കുകയാണ്. താന്‍ കണ്ടെത്തിയ വിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പിനെ കുറിച്ച് സാക്ഷ്യപ്പെടുത്തുകയാണ്  ഒരു റഷ്യന്‍ മിഷനറിയായ ജിയോവാന പരാവിസിനി.

90-കൾ മുതൽ ജിയോവാന പരാവിസിനി റഷ്യയിൽ ജീവിച്ചു വരികയാണ് എങ്കിലും അവര്‍ക്ക് സോവിയറ്റ് യൂണിയന്‍റെ  കാലം മുതൽ രാജ്യത്തു നടക്കുന്ന സംഭവങ്ങള്‍ നന്നായി അറിയാം. അവളെ പോലുള്ള നിരവധി ചെറുപ്പക്കാര്‍ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ പേരില്‍ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ജിയോവാന സാക്ഷ്യപ്പെടുത്തുന്നു. ” അവിടെ ക്രിസ്തീയ പുനർജന്മത്തിന്‍റെ ഒരു പ്രക്രിയ ഉണ്ടായിരുന്നു. കാരണം മനുഷ്യ ഹൃദയം ദൈവത്തിനു വേണ്ടി സൃഷ്ടിച്ചതാണ് എന്ന് അഗസ്തീന്‍ പറഞ്ഞത് പോലെ ദശാബ്ദങ്ങൾക്കു ശേഷം,  പീഡനത്തിനിരയായിത്തീർന്ന അനേകമാളുകൾ തങ്ങളുടെ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുകയും അവരുടെ വിശ്വാസത്തിനായി മരിക്കാനും സന്നദ്ധരാവുകയും ചെയ്തു. ഒടുവിൽ ഭരണകൂടം  വീണുപോയപ്പോൾ സഭയും ക്രിസ്തുമതവും  അത് പുനർനിർമിക്കാൻ തുടങ്ങി”. ജിയോവാന പറയുന്നു.

ജിയോവാന ‘ക്രിസ്തീയ റഷ്യ’ എന്ന പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അവള്‍. 1957 ൽ മിലാനിൽ ഫാ. റൊമാനോ സ്കൽഫിയാണ് ഈ ഫെഡറേഷന്‍ സ്ഥാപിച്ചത്. ‘ക്രിസ്തീയ റഷ്യ’ കിഴക്കൻ ആത്മീയ പാരമ്പര്യത്തിന്റെ ഭംഗിയും പീഡിതരായ ക്രിസ്ത്യാനികൾ അനുഭവിച്ച ദുരന്തവും ലോകത്തെ കാണിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്ഥാപിച്ചത്. ഈ ഫൌണ്ടേഷന്‍ സ്ഥാപിച്ച പുരോഹിതനെ ഒരിക്കല്‍ പോലിസ് കണ്ടെത്തുകയും 20 വര്‍ഷത്തേയ്ക്ക് രാജ്യത്തു കാല് കുത്തുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

ക്രിസ്തീയ റഷ്യയുടെ ആദ്യ പ്രവര്‍ത്തനം ആത്മീയവും ക്രിസ്തീയവുമായ പുസ്തകങ്ങള്‍ റഷ്യയില്‍ എത്തിക്കുക എന്നതായിരുന്നു. ഈ പുസ്തകങ്ങളിലൂടെ ദൈവത്തെ കുറിച്ച് പഠിപ്പിക്കുവനും അങ്ങനെ ക്രിസ്തീയ ചിന്തകള്‍ വളര്‍ത്തി എടുക്കുവാനും കഴിയും എന്നവര്‍ വിശ്വസിച്ചിരുന്നു. പുസ്തകങ്ങള്‍ ഇറ്റലിയിൽ അച്ചടിക്കുകയും റഷ്യയിലേക്ക് അയക്കുകയും ചെയ്തു. അത് അവര്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ വിതരണം ചെയ്തു. പുസ്തകങ്ങള്‍ ജനങ്ങളില്‍ വലിയ മാറ്റം സൃഷ്ടിച്ചു. അതിനു ധാരാളം ആവശ്യക്കാര്‍ വന്നു. വിശ്വാസത്തിനായി ജീവന്‍ ത്യജിച്ചവരുടെ ഓര്‍മ്മകള്‍ അവരെ കൂടുതല്‍ വിശ്വാസത്തില്‍ വളരുവാന്‍ പ്രേരിപ്പിച്ചു. അങ്ങനെ വിശ്വാസം തഴച്ചു വളര്‍ന്നു. റഷ്യയിലെ കത്തോലിക്കാ സഭ 300,000 മുതൽ 5,00,000 വരെ വിശ്വാസികള്‍ ഉള്ള ഒരു ചെറിയ സമൂഹം ആണ്. എന്നാല്‍ ഇന്നവര്‍ മറ്റു ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് കൂടി മാതൃക ആവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.