ഈസ്റ്റർ സന്ദേശത്തിൽ ജെസ്യൂട്ട് വൈദികന്‍ തയാറാക്കിയ കവിത വായിച്ച് ചാൾസ് രാജകുമാരൻ

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും പുരോഹിതനാവുകയും ചെയ്ത ജെസ്യൂട്ട് വൈദികന്റെ കവിത ചൊല്ലി സന്ദേശം പങ്കുവച്ചു ചാൾസ് രാജകുമാരൻ. ഇംഗ്ലണ്ടിലെ പ്രശസ്ത കത്തോലിക്കാ സ്‌കൂൾ ആയ സ്റ്റോണിഹർസ്റ്റ് കോളേജിൽ വച്ച് നൽകിയ ആശംസയിൽ ആണ് അദ്ദേഹം ഈ കവിത ചൊല്ലിയത്. ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്‌കൂൾ ആണ് സ്റ്റോണിഹർസ്റ്റ്.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കുള്ള പിന്തുണ നൽകുന്നതിൽ ഒപ്പമുണ്ടാകും എന്ന് അദ്ദേഹം വ്യക്തമാക്കി. 1866 -ൽ കത്തോലിക്കാ മതം സ്വീകരിച്ച ഇംഗ്ലീഷ് കവിയായ ജെസ്യൂട്ട് വൈദികന്‍ ഫാ. ജെറാർഡ് മാൻലി ഹോപ്കിൻസ് എഴുതിയ ഒരു കവിത രാജകുമാരൻ സന്ദേശത്തിനിടെ വായിച്ചു. 1877 ലെ ‘ദൈവത്തിന്റെ മഹത്വം’ എന്ന കവിതയിൽ നിന്നുള്ള ഭാഗങ്ങളാണ് അദ്ദേഹം വായിക്കുകയും സന്ദേശം നൽകുകയും ചെയ്തത്. നോമ്പിന്റെ ഇരുട്ടിൽ നിന്ന് ഈസ്റ്ററിന്റെ സന്തോഷത്തിലേക്കുള്ള യാത്രയുടെ പ്രതിഫലനമായാണ് കവിത.

1593 ഫ്രാൻസിൽ സ്ഥാപിക്കപ്പെട്ട സ്‌കൂളാണ് സ്റ്റോണിഹർസ്റ്റ് കോളേജ്. ഏതാണ്ട് ഈ ഒരു സമയം തന്നെ കത്തോലിക്കാ സഭ അക്കാലത്ത് ഇംഗ്ലണ്ടിൽ നിയമവിരുദ്ധമായിരുന്നു. 1794 -ൽ ഇത് ലങ്കാഷെയറിലെ സ്റ്റോണിഹർസ്റ്റിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.