ചിത്രരചനയിലൂടെ ക്രിസ്തുവിനെ പകർന്ന വൈദികന്റെ ഓർമ്മയിൽ ചിലിയിലെ കത്തോലിക്കാ സഭ

കലയിലൂടെ ദൈവത്തിന്റെ കരുണയുടെ സന്ദേശം കൈമാറുന്നതിനായി ജീവിതം സമർപ്പിച്ച വൈദികന്റെ വേർപാടിൽ ദുഃഖിതരായി ചിലിയിലെ കത്തോലിക്കാ സഭ. ഫാ. അന്റോയിൻ നിബിഹ്ലി ആണ് മാർച്ച് 15 -ന്  നിര്യാതനായത്. നൂറു വയസായിരുന്നു അദ്ദേഹത്തിന്.

സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷനിലെ അവസാനത്തെ ഫ്രഞ്ച് വൈദികനായിരുന്നു നിര്യാതനായ ഫാ. അന്റോയിൻ നിബിഹ്ലി. ഒരു കൊച്ചു ആൺകുട്ടിയുടെ നിർമ്മലതയും നിഷ്കളങ്കതയും നിറഞ്ഞ വൈദികനായിരുന്നു ഫാ. അന്റോയിൻ. സുതാര്യമായ ഒരു മനുഷ്യൻ. അതിലുപരി വേദനിക്കുന്നവരോടും പാവങ്ങളോടും എന്തിനു മൃഗങ്ങളോട് പോലും അതീവ കരുണയോടെ പെരുമാറിയ വ്യക്തി. ദൈവത്തിൽ നിന്നും താൻ അനുഭവിച്ച കരുണയും സ്നേഹവും അദ്ദേഹം വേദനിക്കുന്നവരുമായി പങ്കിട്ടു എന്ന് ആ വൈദികനെ അറിയാവുന്നവർ ഒന്നുപോലെ സാക്ഷ്യപ്പെടുത്തുന്നു.

പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കരുണ, വാത്സല്യം, സ്വാഗതം എന്നീ വികാരങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. തനിക്കു ദൈവം നൽകിയ കഴിവുകളിലൂടെ ദൈവത്തിന്റെ കരുണയെ അദ്ദേഹം മറ്റുള്ളവരിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ വെളിപ്പെടുത്തി.

1945 -ൽ ആണ് ഫാ. അന്റോയിൻ നിബിഹ്ലി വൈദികനാകുന്നത്. 1958 -ൽ സാന്റിയാഗോയിലെ ന്യൂവ മാറ്റുകാന മാലിന്യ കൂമ്പാരത്തിൽ ഭവനരഹിതരോടൊപ്പം താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഗുരുതരമായ ഒരു രോഗത്തിന് ശേഷം, ശീലം ഉപേക്ഷിക്കാതെ അദ്ദേഹം കലയുടെ പാത സ്വീകരിച്ചു. പുരോഹിതന്റെ പെയിന്റിംഗ് വിൻസെന്റ് വാൻ ഗോയുടെ ചിത്രത്തിന് സമാനമായിരുന്നു. 1968 -ൽ റെനോയിർ, പിക്കാസോ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം കാൻസിലെ പ്രശസ്തമായ “ലെ ഡ്രാപ്പ് ഡി ഓർ” ഗാലറിയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻറെ ചിത്രങ്ങൾ എത്തി. പ്രശസ്തമായ പല മ്യൂസിയങ്ങളിലും ഈ സാധു വൈദികന്റെ ചിത്രങ്ങൾ സ്ഥാപിച്ചു. “ഒരു ദിവസം നിബിഹ്ലി വാൻ ഗോഗ് എന്നറിയപ്പെടും” എന്നു 1961 -ൽ സ്ട്രാസ്ബർഗ് സർവകലാശാലയുടെ മാസിക പ്രസ്താവിച്ചു.

പ്രശസ്തിയുടെ നടുവിലും അദ്ദേഹം വിനീതനായിരുന്നു. അദ്ദേഹം വരച്ചതൊക്കെയും കരുണയുടെ മുഖങ്ങളായിരുന്നു. ഒപ്പം ക്രിസ്തുവിന്റെ സ്നേഹം അനേകരിലേയ്ക്ക് പകരുന്നതിനുള്ള മാർഗ്ഗമായി തന്റെ ചിത്ര കലയെ അദ്ദേഹം ഉപയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.