മാർപാപ്പായൊടൊപ്പം  പ്രാർത്ഥിക്കാം: സെപ്റ്റംബർ 05

 ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, കൽക്കത്തയിലെ വിശുദ്ധ മദർ തേരേസായുടെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു നന്ദി പറയുന്നു.  ഈശോയെ ഏറ്റവും ചെറിയവരിൽ പോലും നിന്നെ കണ്ടുമുട്ടിയ മദറിനെപ്പോലെ ഇന്നു ഞാൻ ആരെ കണ്ടുമുട്ടിയാലും അവരിൽ നിന്നെ ദർശിക്കുവാനും അങ്ങയുടെ   സമാധാനത്തിന്റെ പ്രഷിതനാകാനും/ പ്രേഷിതയാകാനും എന്നെ സഹായിക്കണമേ.    ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ജിവിതത്തിന്റെ വഴികാട്ടിയായും വിശുദ്ധിയിലേക്കുള്ള മാർഗ്ഗമായും കാരുണ്യത്തിന്റെ പ്രവൃത്തികളെ മാറ്റിയ മദർ തേരേസായെ നമ്മുക്ക് അനുകരിക്കാം”.(ഫ്രാൻസീസ് പാപ്പ) ഈശോയെ കാരുണ്യമുള്ളവരായി ഞങ്ങളെ മാറ്റണമേ 

ഈശോയോടൊപ്പം  രാത്രി

” സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുണ്ട്‌; യാക്കോബിന്‍െറ ദൈവമാണു നമ്മുടെ അഭയം.(സങ്കീര്‍ത്തനങ്ങള്‍ 46:7). ദൈവമേ അങ്ങു നൽകിയ സമാധാനത്തിനു ഞാൻ നന്ദി പറയുന്നു . ഇന്നേ ദിവസം അങ്ങിൽ വിശ്രമിക്കാതെ അങ്ങയുടെ വചനം ധ്യാനിക്കാതെ അങ്ങയുടെ സന്തോഷം മറ്റുള്ളവർക്ക് പകർന്നു നൽകാതെ ജീവിച്ചതിന് എന്നോടു ക്ഷമിക്കേണമേ.  നാളെ എന്റെ കുടുംബം സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും സഹോദര സ്നേഹത്തിന്റെയും ഇരിപ്പിടമാകാൻ, കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ  ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.