മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 14

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ ഓർമ്മയാചരിക്കുന്ന ഈ ദിനം, കുരിശിന്റെ ശക്തിയിൽ അഭയം കണ്ടെത്തുവാനും, ലോക രക്ഷയ്ക്കായി എന്റെ സഹനങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളോടു ചേർക്കാനും എന്നെ പഠിപ്പിക്കണമേ. ഇന്നത്തെ എന്റെ ദിവസം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

നന്മ നിറഞ്ഞ മറയിയമേ ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“മഹോന്നതമായ കുരിശിനെ ഉയർത്തുക, ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുക, ലോകം മുഴുവൻ അവിടുത്തെ വിശുദ്ധ നാമം ആരാധിക്കും വരെ” (George W Kitchin ന്റെ ഒരുഗീതത്തിൽ നിന്ന്). വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിഷിക്കണമേ, ഞങ്ങളുടെ തമ്പുരാനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ.

ഈശോയോടൊപ്പം രാത്രി

“തന്റെ എകജാതനെ നൽകാൻ തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ: 3:16). ഈ ദിനത്തിന്റെ അസ്തമയ വേളയിൽ ദൈവമേ, അങ്ങ് എനിക്ക് തന്ന എല്ലാ കുരിശകളെയും സഹനങ്ങളെയും ഓർത്ത് ഞാൻ നന്ദി പറയുന്നു. എന്റെ അയൽക്കാരന്റെ ആത്മീയ ഉന്നമനത്തിനും, നന്മയ്ക്കു വേണ്ടി എന്റെ സഹനങ്ങളെ അങ്ങയുടെ സഹനങ്ങളോട് ചേർക്കാത്തതിന് എന്നോട് ക്ഷമിക്കണമേ. നാളെ അങ്ങയുടെ കാൽപാടുകളെ പിൻഞ്ചെന്ന് സർവ്വതും അങ്ങയുടെ വി. കുരിശിൽ അർപ്പിക്കാൻ എന്നെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.