മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 29

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ഈ പുണ്യദിനത്തിൽ നിന്റെ അവർണ്ണനീയമായ ദാനത്തിനു സ്തുതി. വിശുദ്ധ കുർബാനയിലുള്ള നിന്റെ സജീവ സാന്നിധ്യം ഞാൻ ഏറ്റുപറയുന്നു. വിശുദ്ധ കുർബാനയിൽ നീ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി ഏറ്റവും പരിശുദ്ധിയോടും ശ്രദ്ധയോടും കൂടെ രക്ഷയുടെ ആ വലിയ കൂദാശയെ ഞാൻ സമീപിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. തിരുസഭയിൽ പുരോഹിത ശുശ്രൂഷക്കായി വിളിക്കപ്പെട്ട വൈദീകരെ നിർമ്മലമായി കാത്തു കൊള്ളണമേ. എന്റെ ഇന്നത്തെ ജോലികളും സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗങ്ങൾക്കായി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

കുരിശിൽ നിന്നു ഓടി അകലുന്നവൻ ഉത്ഥാനത്തിൽ നിന്നു ഓടി അകലുന്നു. (ഫ്രാൻസീസ് പാപ്പ ) ഈശോയെ നിന്റെ കുരിശിനെ ആശ്ലേഷിക്കാൻ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

“അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു. “(ലൂക്കാ 22:15). ഈശോയെ മനുഷ്യ മക്കളോടൊത്തായിരിക്കാൻ നീ വിശുദ്ധ കുർബാന സ്ഥാപിച്ച ഈ രാത്രിയിൽ തന്നെ , നിന്നെ ഞങ്ങൾ ഒറ്റിക്കൊടുത്തല്ലോ, ഈശോയെ ഞങ്ങളോടു ക്ഷമിക്കണമേ. ഈ രാത്രിയിൽ രക്തം വിയർത്തു പ്രാർത്ഥിച്ച നിന്റെ ഓർമ്മയിൽ പാപത്തെയും പാപ സാഹചര്യങ്ങളളെയും വെറുത്തുപേക്ഷിക്കാനും മേലിൽ പരിശുദ്ധരായി ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.