മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 1

ഈശോയോടൊപ്പം സുപ്രഭാതം

നിത്യനായ പിതാവേ, 2019 ലെ ആദ്യ  പ്രഭാതം ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ സംരക്ഷണയിൽ ഞാൻ  ആരംഭിക്കുന്നു. ദൈവമേ ഈ വർഷം മുഴവൻ സുവിശേഷം ജീവിക്കാനും നിന്റെ സ്നേഹ ദൗത്യത്തിൽ പങ്കുചേരാനും എന്നെ ശക്തിപ്പെടുത്തണമേ. അങ്ങനെ ഈ പുതിയ വർഷത്തിൽ നിന്റെ ഹൃദയത്തിനു ഇണങ്ങിയ മകനായി / മകളായി എന്നെ മാറ്റണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മൾ യുവജനങ്ങളിൽ പ്രതീക്ഷ പുനസ്ഥാപിക്കണം, വൃദ്ധരെ സഹായിക്കണം, ഭാവിയിലേക്കു തുറവിയുള്ളവരായിരിക്കണം, സ്നേഹം പരത്തണം.ദരിദ്രരുടെ ഇടയിൽ ദരിദ്രനാകുക. പുറന്തള്ളിയവരെ നാം ഉൾച്ചേർക്കണം, സമാധാനം പ്രഘോഷിക്കണം ” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

കർത്താവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു, ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ! (സങ്കീ 31:1) ദൈവമേ പുതിയ വർഷത്തിലെ ആദ്യ ദിനം തന്നെ എന്നോടൊപ്പമായിരുന്ന നിന്റെ സാന്നിധ്യത്തിനു ഒരായിരം നന്ദി. ദൈവമേ ഞാൻ പറഞ്ഞതു ജീവിക്കാത്തതിനു എന്നോടു പൊറുക്കണമേ. നാളെ പുതിയ പുലരിയിൽ ഈശോയോടൊപ്പം ഉണരുവാനും ജീവിക്കാനും എന്റെ കൊച്ചു ഹൃദയത്തെ ഒരുക്കണമേ . ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.