മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 9

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നിന്റെ സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടു ഞാൻ ഇന്നേ ദിനം ആരംഭിക്കുന്നു. ഞാൻ കണ്ടുമുട്ടുന്ന എല്ലാവരിലും നിന്റെ സ്നേഹത്തിന്റെ പ്രേഷിതനാകാൻ ഇന്നേദിനം എന്നെ ഒരുക്കണമേ. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മുടെ ജീവിതങ്ങളുടെ പൊടിപിടിച്ച വഴികളിൽ ദൈവം കൂടെ നടക്കുകയും, നമ്മളെ തന്റെ ആനന്ദത്തിലേക്കു വിളിച്ചു കൊണ്ടു സ്നേഹത്തിനും സന്തോഷത്തിനും വേണ്ടിയുള്ള നമ്മുടെ തീവ്രഭിലാഷത്തോടു പ്രത്യുത്തരിക്കുകയും ചെയ്യുന്നു.” (ഫ്രാൻസീസ് പാപ്പ). ഈശോയെ നീയാകുന്ന സന്തോഷത്തിൽ എന്നെ നിലനിർത്തണമേ.

ഈശോയോടൊപ്പം രാത്രി

“അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്‍െറ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്‍െറ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.(എഫേസോസ്‌ 3:19). ദൈവമേ, ഞാൻ നടക്കേണ്ട വഴിയിൽ എന്നെ നയിക്കാൻ അതിശയകരമായി നീ തരുന്ന അടയാളങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വഴികൾ മനസ്സിലാക്കാതെ ലോകത്തിന്റെ വിശാല വഴികളിലൂടെ ഞാൻ സഞ്ചരിച്ചതിന് എന്നോടു ക്ഷമിക്കണമേ. ദൈവമേ നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത് സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച് നിന്റെ പ്രിയ പുത്രന്റെ ആഗമനത്തിനായി തീഷ്ണമായി ഒരുങ്ങാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.