മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 16

ഈശോയോടൊപ്പം സുപ്രഭാതം
ദൈവമേ, നിന്റെ സ്നേഹത്തിന്റെ തണലിൽ ഞാൻ ഇന്നേ ദിനം ആരംഭിക്കുന്നു. എന്റെ വാക്കുകളും പ്രവർത്തികളും ചിന്തകളും നിനക്കു സമർപ്പിക്കുന്നു. ദൈവമേ  ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ   നിന്റെ സ്നേഹത്തിന്റെ പ്രേഷിതനാകാൻ  ഇന്നേദിനം എന്നെ ഒരുക്കണമേ. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം
“ബലഹീനർക്കും ദരിദ്രർക്കു വേണ്ടി നമ്മുടെ വാതിലുകൾ തുറക്കാൽ നമുക്കു പരസ്പരം പ്രാർത്ഥിക്കാം” (ഫ്രാൻസീസ് പാപ്പ). ഈശോയെ മറ്റുള്ളവർക്കായി ഹൃദയ വാാതിൽ തുറക്കാൻ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി
“ഒരുവന്‍െറ വഴികള്‍ കര്‍ത്താവിന്‌ പ്രീതികരമായിരിക്കുമ്പോള്‍ ശത്രുക്കള്‍പോലും അവനോട്‌ ഇണങ്ങിക്കഴിയുന്നു ” (സുഭാഷിതങ്ങള്‍ 16:7). ദൈവമേ, ഇന്നേ ദിനം നീ തന്ന അവസരങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഇന്നേദിനം മുൻവിധികൾ മൂലം മറ്റുള്ളവരെ അവഗണിച്ചതിനു ഞാൻ ക്ഷമ ചോദിക്കുന്നു. ദൈവമേ ഈ രാത്രിയിൽ എന്റെ ആത്മാവിനെ സുഖപ്പെടുത്തണമേ. നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്തു സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.