മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 13

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, പ്രശാന്തമായ ഈ പ്രഭാതത്തിൽ അങ്ങേ സ്തുതിക്കുവാനും ആരാധിക്കുവാനും എന്റെ അധരങ്ങളെ ഉണർത്തണമേ. ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ ഉപകരണമാക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത് അങ്ങയുടെ പ്രിയ പുത്രന്റെ വരവിനായി എന്റെ ഹൃദയം സജ്ജസ്നേഹം ജ്വലിപ്പിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവ ദാനങ്ങൾ  സ്വീകരിക്കാൻ കഴിയുന്നതിന് എത്രമാത്രം എളിമയുള്ളവരാകണമെന്നു പരിശുദ്ധ കന്യകാമറിയത്തിൽ നിന്നും  നമുക്കു പഠിക്കാം.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌” (ലൂക്കാ 1:49).  ദൈവമേ അങ്ങയുടെ സ്നേഹത്തിന്റെ വലിയ കാര്യങ്ങൾക്കു  ഞാൻ ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം അങ്ങയുടെ സ്നേഹത്തിനു പ്രത്യുത്തരം നൽകാതെ എന്റെ വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും, ചുറ്റുമുള്ളവരെ വേദനിപ്പിച്ചതിന് ഞാൻ മാപ്പു ചോദിക്കുന്നു. നാളെ നിന്റെ പുത്രനെ സ്വീകരിക്കാനായി ഹൃദയപൂർവ്വം ഒരുങ്ങുവാൻ എനിക്ക് അനുഗ്രഹം നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.